ഡാളസ്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഡാളസ് സെന്റ് മേരീസ് വലിയപള്ളി കൺവൻഷനും പെരുന്നാളും നാളെ മുതൽ 20-ാം തീയതി വരെ ഭക്തിസാന്ദ്രമായി ആചരിക്കും.

അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ പോളികാർപ്പോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിക്കും.

18-നു വെള്ളിയാഴ്ച 7 മണിക്ക് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, തുടർന്ന് കൺവൻഷൻ പ്രസംഗം. 19ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ കുട്ടികൾക്കായുള്ള ബാക് ടു സ്‌കൂൾ പ്രോഗ്രാം, 4 മുതൽ 6 വരെ ഫോക്കസ് ഏരിയ മീറ്റിങ്, ആറു മണിക്ക് സന്ധ്യാ നമസ്‌കാരം, ഗാന ശുശ്രൂഷ, 7 മണി മുതൽ കൺവൻഷൻ പ്രസംഗം, 8.30-ന് ആഘോഷമായ പെരുന്നാൾ റാസ തുടർന്ന് രാത്രി ഭക്ഷണം.

20-നു ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരം, 9 മണിക്ക് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, തുടർന്ന് ആശീർവാദം, കൈമുത്ത്, 11.30ന് നേർച്ചവിളമ്പ്, 12 മുതൽ ആദ്യഫല ലേലം എന്നിവ നടക്കും.

വികാരി ഫാ. രാജു ദാനിയേൽ, ട്രസ്റ്റി റോജി ഏബ്രഹാം, സെക്രട്ടറി ബിജി ബേബി, പെരുന്നാൾ കൺവീനർ മോഹൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വേണ്ട ക്രമീകരണങ്ങൾ നടന്നുവരുന്നു.