- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
ദോഹ. ഈദുൽ അദ്ഹയോടനുബന്ധിച്ച് മീഡിയ പഌ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ പ്രകാശനം കാറ്റർ കാറ്ററിങ് ഓഡിറ്റോറിയത്തിൽ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ ടീ ടൈം മാനേജർ ശിബിലി മുഹമ്മദിന് ആദ്യ പ്രതി നൽകി ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ അർഷാദ് ഹംസയാണ് പ്രകാശനം
ദോഹ. ഈദുൽ അദ്ഹയോടനുബന്ധിച്ച് മീഡിയ പഌ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ പ്രകാശനം കാറ്റർ കാറ്ററിങ് ഓഡിറ്റോറിയത്തിൽ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ ടീ ടൈം മാനേജർ ശിബിലി മുഹമ്മദിന് ആദ്യ പ്രതി നൽകി ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ അർഷാദ് ഹംസയാണ് പ്രകാശനം നിർവഹിച്ചത്.
ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. അൽ ഹയ്കി ട്രാൻസ്ലേഷൻസ് മാനേജർ മുഹമ്മദ് സലീം, ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര, ക്വിക് പ്രിന്റ് സെന്റർ മാനേജിങ് ഡയറക്ടർ ഉസ്മാൻ കല്ലൻ, ഖത്തർ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി. എം. കബീർ, ഫള്‌ലു സാദത്ത് എന്നിവർ സംസാരിച്ചു. വാൽമാക്‌സ് ട്രേഡിങ് മാനേജിങ് ഡയറക്ടർ ശംസുദ്ധീൻ എടവണ്ണ, കൽക്കോൺ മാർക്കറ്റിങ് സൂപ്പർവൈസർ തുഫൈൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തിൽ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാർദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാൾ സ്‌നേഹത്തിന്റേയും സൗഹാർദ്ധത്തിന്റേയും സന്ദേശമാണ് ലോകത്തിന് നൽകുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അർഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്ക് സ്‌നേഹ സന്ദേശങ്ങൾ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിർത്തുവാനും പെരുന്നാൾ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. മാർക്കറ്റിങ് കോർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ നന്ദി പറഞ്ഞു. പെരുന്നാൾ നിലാവ് ചീഫ് കോർഡിനേറ്റർ ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്‌സൽ കിളയിൽ, അശ്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പെരുന്നാൾ നിലാവിന്റെ സൗജന്യ കോപ്പികൾക്ക് 44324853 എന്ന നമ്പറിൽ മീഡിയ പഌ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.