- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
ദോഹ. ഈദുൽ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ പ്രകാശനം ഫ്രന്റ്സ് കൾച്ചറൽ സെന്ററിൽ വച്ച് നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ ഓർക്കിഡ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫാറിന് ആദ്യ പ്രതി നൽകി ബ്രാഡ്മാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസാണ് പ്രകാശനം നിർവഹിച്ചത്. ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഖത്തർ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എം. കബീർ, സെപ്രൊടെക് മാനേജിങ് ഡയറക്ടർ ജോസ് ഫിലിപ്പ്, അൽ ഗൗസിയ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് ഓപ്പറേഷൻസ് മാനേജർ ആദം നവാസ്, ബ്രാഡ്മാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഫോട്ടോ ഗൾഫ് സെയിൽസ് മാനേജർ ജാഫർ, ഗുഡ്വിൽ കാർഗോ മാനേജിങ് ഡയറക്ടർ നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തിൽ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാന
ദോഹ. ഈദുൽ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ പ്രകാശനം ഫ്രന്റ്സ് കൾച്ചറൽ സെന്ററിൽ വച്ച് നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ ഓർക്കിഡ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫാറിന് ആദ്യ പ്രതി നൽകി ബ്രാഡ്മാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസാണ് പ്രകാശനം നിർവഹിച്ചത്.
ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഖത്തർ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എം. കബീർ, സെപ്രൊടെക് മാനേജിങ് ഡയറക്ടർ ജോസ് ഫിലിപ്പ്, അൽ ഗൗസിയ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് ഓപ്പറേഷൻസ് മാനേജർ ആദം നവാസ്, ബ്രാഡ്മാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഫോട്ടോ ഗൾഫ് സെയിൽസ് മാനേജർ ജാഫർ, ഗുഡ്വിൽ കാർഗോ മാനേജിങ് ഡയറക്ടർ നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തിൽ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാർദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പ്ളസ് സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ അഭിപ്രായപ്പെട്ടു. പെരുന്നാൾ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശമാണ് ലോകത്തിന് നൽകുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബ സംഗമങ്ങളും ആഘോഷങ്ങളെ അർത്ഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്ക് സ്നേഹ സന്ദേശങ്ങൾ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിർത്തുവാനും പെരുന്നാൾ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ പ്ളസ് ബിസിനസ് എക്സിക്യൂട്ടീവ് മുഹമ്മദ് റഫീഖ് തങ്കയത്തിൽ നന്ദി പറഞ്ഞു. അഫ്സൽ കിളയിൽ, സിയാഉറഹ്മാൻ മങ്കട, സെയ്തലവി അണ്ടേക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.