ദോഹ. ഈദുൽ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ലസ്‌ പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ പ്രകാശനം ലൈഫ് സ്റ്റയിൽ റസ്റ്റോറന്റിൽ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ ഗ്രാന്റ് മാൾ ഹൈപ്പർമാർക്കറ്റ് റീജ്യണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കലിന് ആദ്യ പ്രതി നൽകി ജെറ്റ് എയർവേയ്‌സ് ജനറൽ മാനേജർ അനിൽ ശ്രീനിവാസനാണ് പ്രകാശനം നിർവഹിച്ചത്.

എക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, ബ്രാഡ്മ ഗ്രൂപ്പ് ചെയർമാൻ കെ. എൽ. ഹാഷിം, ക്യൂ റിലയൻസ് മാനേജിങ് ഡയറക്ടർ അബ്ദുല്ല തെരുവത്ത്, ആന്റി സ്‌മോക്കിങ് സൊസൈറ്റി ചെയർമാൻ ഡോ. എം. പി. ഹസൻകുഞ്ഞി, ക്വിക് പ്രിന്റ് സെന്റർ മാനേജിങ് ഡയറക്ടർ ഉസ്മാൻ കല്ലൻ, ടീ ടൈം ജനറൽ മാനേജർ ഷിബിലി, ഷാൽഫിൻ ട്രാവൽസ് മാനേജർ ഇഖ്ബാൽ, ഷാൽഫിൻ ട്രേഡിങ് ഓപ്പറേഷൻസ് മാനേജർ ഷമീജ്, ഷാ ഗ്രൂപ്പ് കമ്പനീസ് മാനേജിങ് ഡയറക്ടർ അക്‌ബർ ഷാ, ഇൻഫോസാറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹീം , മനാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മൊയ്തീൻ കുന്നത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തിൽ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാർദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാൾ സ്‌നേഹത്തിന്റേയും സൗഹാർദ്ധത്തിന്റേയും സന്ദേശമാണ് ലോകത്തിന് നൽകുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അർഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്ക് സ്‌നേഹ സന്ദേശങ്ങൾ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിർത്തുവാനും പെരുന്നാൾ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മാർക്കറ്റിങ് കോർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ നന്ദി പറഞ്ഞു. പെരുന്നാൾ നിലാവ് ചീഫ് കോർഡിനേറ്റർ ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്‌സൽ കിളയിൽ, മുഹമ്മദ് റഫീഖ്, ഷബീർ അലി, സിയാഉറഹ്മാൻ, സെയ്തലവി, അശ്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.