ഡബ്ലിൻ: പതിനെട്ടിന് ലൂക്കൻ യൂത്ത് സെന്ററിൽ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിനോടനുബന്ധിച്ച് ഇക്കുറിയും 'പെറ്റ് ഷോ'സംഘടിപ്പിക്കുന്നു. ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള ഇരുപതോളം പക്ഷിമൃഗാദികളാണ് കാർണിവൽ ഗ്രൗണ്ടിൽ എത്തുക.


'ഓമനമൃഗങ്ങളെ' സംരക്ഷിക്കുന്നവരുടെ സംഘടനയോട് ചേർന്നാണ് കേരള ഹൗസ് ഈ കാഴ്‌ച്ചയൊരുക്കുന്നത്. അവസ്ഥയ്ക്കനുസരിച്ച് നിറം മാറുന്ന ഓന്ത് മുതൽ അയർലണ്ടിൽ അന്യമായ പാമ്പ് വരെ ഈ കൂട്ടത്തിൽ ഉൾപ്പെടും.

കാർണിവൽ ദിവസം വൈകിട്ട് 3 മുതൽ 4 വരെയാണ് 'പെറ്റ് ഷോ' ക്രമീകരിച്ചിരിക്കുന്നത്.