ടിയന്റെ ലൊക്കേഷനിൽ പീറ്റർ ഹെയ്ൻ നടത്തിയ കിടിലൻ ഒരു ആക്ഷൻ രംഗമാണ് ഇപ്പോൾ വൈറലാകുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷമാണ് ആരാധകർക്ക് ആവേശം പകരാൻ റിയൽ ആക്ഷൻ രംഗം തന്നെ പീറ്റർഹെയ്ൻ പങ്കുവെച്ചിരിക്കുന്നത്.ഒടിയന്റെ ലോക്കഷനിലെ തമാശ എന്നു പറഞ്ഞാണ് ഒരു എസ് യുവിലിരുന്നുള്ള പ്രകടനം നടൻ പങ്ക് വച്ചത്. മാരുതി സുസുക്കി ബ്രെസയാണ് പീറ്റർ ഹെയ്ൻ ഡ്രിഫ്റ്റ് ചെയ്യിക്കുന്നത്.

പുലിമുരുകന് ശേഷം മോഹൻലാലും ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌നും ഒന്നിക്കുന്ന ഒടിയനിലെ ആക്ഷൻ രംഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അവർക്ക് ആവേശം പകർന്നെത്തിയ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷൂട്ടിങ് 145 ദിവസം കൊണ്ട് അടുത്തിടെയാണ് പൂർത്തിയാക്കിയത്. മധ്യകേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാലിന്റെ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ബിഗ് റിലീസായിട്ടാണ് ഒടിയൻ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 14 ന് ചിത്രം പ്രദർശനത്തിനെത്തും.