- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയറിലെ മികച്ച വർക്ക് ഒടിയനുവേണ്ടി പീറ്റർ ഹെയ്ൻ; ത്രില്ലിംഗുംവ്യത്യസ്തവുമായ ആക്ഷൻ സ്വീക്വൻസുകളാണ് ഒടിയനിലേത്;മോഹൻലാൽ ആരാധകർ ആവേശത്തിൽ;റസിഡന്റ് ഈവിൾ പോലുള്ള സിനിമകൾ ഇവിടെ ചെയ്യാൻ സാധിക്കും; ഇവിടെയുള്ളവർ ഏറെ കഴിവുള്ളവർ
മികച്ച സംഘട്ടന കൊറിയോഗ്രാഫിക്ക് ആദ്യമായി ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം നേടിയ കൊറിയോഗ്രാഫറാണ് പീറ്റർ ഹെയ്ൻ.അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയിട്ടുള്ള ആക്ഷൻ കൊറിയോഗ്രാഫറുമാണ് അദ്ദേഹം. പുലിമുരുകൻ എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെയാണ് പീറ്റർ ഹെയൻ മലയാളികൾ മുൻപിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ആദിയുടെ നൂറാ-ം ദിന വിജയാഘോഷ ചടങ്ങിൽ പീറ്റർ ഹെയ്നും പങ്കെടുത്തിരുന്നു. അദ്ദേഹം ഏറ്റവും ഒടുവിലായി മലയാളത്തിൽ ചെയ്ത ഒടിയനെക്കുറിച്ചുള്ള വിവരങ്ങളും വേദിയിൽ് ആവേശത്തോടെ പങ്കു വച്ചു. ഞാനൊരു കാര്യം ഉറപ്പു നൽകാം. ഞാൻ നന്നായി കഷ്ടപ്പെടുന്ന ഒരാളാണ്. ഒരുപാട് സംവിധായകരും താരങ്ങളും ഒന്നിച്ച് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.ഒടിയൻ സിനിമ റിലീസ് ചെയ്യുമ്പോൾ എങ്ങനെയായിരിക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷെ, ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച ചിത്രം ഒടിയനാണ്. മറ്റു സിനിമകളേക്കാൾ ഏറ്റവും കൂടുതൽ സമയം നീക്കിവെച്ചത് ഒടിയന് വേണ്ടിയായിരുന്നു. ത്രില്ലിംഗും വ്യത്യസ്തവുമായ ആക്ഷൻ സ്വീക്വൻസുകളാണ് ഒടിയനിലേത്. പുലിമുരുകനിൽ അദ്ദേഹത്തിന്
മികച്ച സംഘട്ടന കൊറിയോഗ്രാഫിക്ക് ആദ്യമായി ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം നേടിയ കൊറിയോഗ്രാഫറാണ് പീറ്റർ ഹെയ്ൻ.അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയിട്ടുള്ള ആക്ഷൻ കൊറിയോഗ്രാഫറുമാണ് അദ്ദേഹം. പുലിമുരുകൻ എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെയാണ് പീറ്റർ ഹെയൻ മലയാളികൾ മുൻപിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ആദിയുടെ നൂറാ-ം ദിന വിജയാഘോഷ ചടങ്ങിൽ പീറ്റർ ഹെയ്നും പങ്കെടുത്തിരുന്നു. അദ്ദേഹം ഏറ്റവും ഒടുവിലായി മലയാളത്തിൽ ചെയ്ത ഒടിയനെക്കുറിച്ചുള്ള വിവരങ്ങളും വേദിയിൽ് ആവേശത്തോടെ പങ്കു വച്ചു.
ഞാനൊരു കാര്യം ഉറപ്പു നൽകാം. ഞാൻ നന്നായി കഷ്ടപ്പെടുന്ന ഒരാളാണ്. ഒരുപാട് സംവിധായകരും താരങ്ങളും ഒന്നിച്ച് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.ഒടിയൻ സിനിമ റിലീസ് ചെയ്യുമ്പോൾ എങ്ങനെയായിരിക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷെ, ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച ചിത്രം ഒടിയനാണ്.
മറ്റു സിനിമകളേക്കാൾ ഏറ്റവും കൂടുതൽ സമയം നീക്കിവെച്ചത് ഒടിയന് വേണ്ടിയായിരുന്നു. ത്രില്ലിംഗും വ്യത്യസ്തവുമായ ആക്ഷൻ സ്വീക്വൻസുകളാണ് ഒടിയനിലേത്. പുലിമുരുകനിൽ അദ്ദേഹത്തിന്റെ ചുരുക്കം ചില വിദ്യകൾ മാത്രമാണ് കണ്ടിരിക്കുന്നത്. അതിന്റെ പൂർണത ഒടിയനിലാകും കാണുക. പീറ്റർ ഹെയ്‌നും ഒടിയൻ മാണിക്യനും ഒന്നിക്കുമ്പോഴുണ്ടാകുന്ന ആക്ഷൻ മാജിക്ക് വെള്ളിത്തിരയിൽ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
'റെസിഡന്റ്സ് ഈവിൾ സിനിമയുടെ ആളുകളുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അപ്പോൾ അവർ ചോദിച്ചു അതുപോലെ നിലവാരമുള്ള സിനിമകൾ ഇവിടെ നിർമ്മിക്കാൻ സാധിക്കുമോ ഇതൊരു ചെറിയ ഇൻഡസ്ട്രി അല്ലേയെന്ന്. ഞാനവരോട് പറഞ്ഞു റെസിഡന്റ്സ് ഈവിൾ പോലുള്ള സിനിമകൾ ഇന്ത്യയിൽ ചെയ്യാൻ സാധിക്കും. ഇവിടെയുള്ളവർ അത്രയ്ക്ക് കഴിവുള്ളവരാണ്. അതുകൊണ്ടാണ് ഞാൻ ഒടിയന് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത്' പീറ്റർ ഹെയ്ൻ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണെന്ന് കരുതപ്പെടുന്ന ഒടിയന് വേണ്ടി മോഹൻലാൽ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയത് ചർച്ചയായിരുന്നു.