കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ നഗരങ്ങളിലെ റോഡുകളിലൂടെ യാത്ര ചെയ്താൽ ഒരു വശത്ത് ഫ്‌ലക്‌സ് ബോർഡുകളും റോഡുകളിൽ ബ്ലോക്കുകളും പതിവാണ്. കൊട്ടിക്കലാശമെന്ന് പേരിൽ രാഷ്ട്രീയ പാർട്ടികൾ പ്രകടനം നടത്തുമ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം നാൽക്കവലകളും പട്ടണങ്ങളും സ്തംഭിക്കുക പതിവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും ഇതാണ് പതിവ്. എന്തായാലും വോട്ടഭ്യർത്ഥിച്ചു കൊണ്ട് റോഡരികിൽ ഫ്ളാക്‌സുകൾ സ്ഥാപിക്കുന്നത് കർശനമായ തടയണമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. നിലവിൽ വച്ച് ബോർഡുകളും നീക്കം ചെയ്തതിനെ പിന്നാലെ നിർണ്ണായകമായ മറ്റൊരു ഹർജി കൂടി സമർപ്പിക്കപ്പെട്ടിരിക്കയാണ്. തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോൾ റോഡരികിൽ പ്രചരണം നടത്തുന്നത് തടയണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി ചീഫ് ഇലക്ഷൻ കമ്മീഷൻ മുമ്പാകെയാണ് സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്.

കോട്ടയത്തെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനാണ് രാഷ്ട്രീയക്കാരെ സംബന്ധിച്ചടത്തോളം അതീവ പ്രാധാന്യമർഹിക്കുന്ന ഈ ഹർജി സമർപ്പിച്ചിരിക്കുന്നത്. അഡ്വ. ജീവൻ മാത്യു മനയാനി മുഖേനെയാണ് പരാതി നൽകിയത്. മുൻകാലങ്ങളിൽ കേരള ഹൈക്കോടതിയിൽ നിന്നും അടക്കം പാതയോരങ്ങളിൽ യോഗം സംഘടിപ്പിക്കുന്നതിന് നിരോധനമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. കോടതി വിധികൾ പാലിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പിലും കർശന നിലപാട് സ്വീകരിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കേരളാ ചീഫ് സെക്രട്ടറി, ട്രാൻസ് പോർട്ട് കമ്മീഷർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നാഷണൽ ഹൈവേസ് അതോരിറ്റി ഓഫ് ഇന്ത്യ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്.

റോഡരികിൽ പൊതുയോഗങ്ങൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നും കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്. ഹർജിക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ട് അത് രാഷ്ട്രീയക്കാരെ സംബന്ധിച്ചടത്തോളം കനത്ത തിരിച്ചടിയാകും. പൊതുനിരത്തിൽ തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്നത് ഇപ്പോഴത്തെ സ്ഥിതിയിൽ രാഷ്ട്രീയ പാർട്ടിക്കാരെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വലിയ കുഴപ്പത്തിലാക്കും.

സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ഇടപെടലിനെ തുടർന്നാണ് നേരത്തെ റോഡിന്റെ 50 മീറ്റർ ദൂരപരിധിയിൽ ഫ്ളാ്‌സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവു കർശനമായി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചത്. നിലവിലുള്ള നിയമത്തിന് അനുകൂലമായേ കമ്മീഷൻ നിലപാട് എടുക്കൂ എന്നാണു സൂചന. അങ്ങനെയാണെങ്കിലും റോഡിൽ നിന്ന് 50 മീറ്റർ അകലെ ഫ്ളാ്‌സ് വയ്ക്കുന്നതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമായി മാറും. എല്ലാ ബോർഡുകൾക്കും ഇതു ബാധകമാണെങ്കിലും മറ്റു പരസ്യബോർഡുകൾ മാറ്റേണ്ട ചുമതല സർക്കാരിന്റെയാണ്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണ ഫ്ളാ്‌സുകളുടെ മേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിമുറുക്കുന്ന അവസ്ഥയുമുണ്ടാകും.

റോഡായ റോഡു മുഴുവൻ ഫ്ളാ്‌സും വാൾ പോസ്റ്ററുകളും ഭിത്തിയിലെഴുത്തും ഒക്കെ നടത്തി നിയമസഭാ തെരഞ്ഞെടുപ്പു കൊഴുപ്പിക്കാനിരിക്കുന്ന സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കനത്ത തിരിച്ചടിയാകും ഇതെന്നു തീർച്ചയാണ്. റോഡുകളുടെ 50 മീറ്റർ അകലത്തിൽ മാത്രമേ ഫ്ളാ്‌സ് ബോർഡുകളും പോസ്റ്ററുകളും മറ്റും പാടുള്ളൂ എന്ന സംസ്ഥാന സർക്കാരിന്റെ 'ഔട്ട് ഡോർ പരസ്യനയം' ഹൈക്കോടതി അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും ബാധകമാണ്. ഹൈക്കോടതി നിബന്ധന തെരഞ്ഞെടുപ്പു കമ്മീഷൻ പരിഗണനയ്ക്കായി എടുത്തതിനാൽ റോഡുവക്കിലെ ഫ്ളാ്‌സ് പോരും പോസ്റ്റർ യുദ്ധവും ഒഴിവായേക്കും.

കർശനമായ നിലപാടു സ്വീകരിച്ചാൽ റോഡിന്റെ 50 മീറ്റർ ദൂരത്തിൽ പോസ്റ്ററുകൾ പോലും പരിക്കാനാകില്ല. എന്നാൽ, പലപ്പോഴും ഇതിന് അംഗീകാരം ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇതിന് പിന്നാലെയാണ് റോഡരികിൽ രാഷ്ട്രീയ യോഗങ്ങൾ ചേരുന്നത് നിരോധിക്കണമെന്ന ആവശ്യവും ഉയർന്നിരിക്കുന്നത്.