- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ പരപുരുഷ ബന്ധം പിടികൂടി ഭർത്താവ് പരാതി നൽകിയാൽ ശിക്ഷ കാമുകന് മാത്രം; ഒരേ തെറ്റുചെയ്യുന്ന ഭാര്യയെ ശിക്ഷിക്കാൻ എന്തേ ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തത്? ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് പരിഷ്കരിച്ച് സ്ത്രീയ്ക്കും ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി; നിയമം കാലഹരണപ്പെട്ടതെന്ന് നിരീക്ഷിച്ച് സുപ്രീംകോടതിയും
ന്യൂഡൽഹി: വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെയും ശിക്ഷിക്കാൻ ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായാൽ അതിൽ പുരുഷനെ ശിക്ഷിക്കാനേ ഇന്ത്യൻ ശിക്ഷാ നിയമം 497 പ്രകാരം വകുപ്പുള്ളൂ. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കാട്ടി ഭർത്താവ് പരാതി നൽകുകയും ഇക്കാര്യം തെളിയിക്കപ്പെടുകയും ചെയ്താൽ ഭാര്യയുടെ കാമുകന് മാത്രമാണ് ശിക്ഷ ലഭിക്കുക. ഇതിനെ ചോദ്യം ചെയ്താണ് ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ഇന്ത്യൻ പീനൽ കോഡ് 497 കാലഹരണപ്പെട്ടതെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹേതര ബന്ധത്തിൽ സ്ത്രീ രക്ഷപ്പെടുകയും പുരുഷൻ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ സാംഗത്യമാണ് ചോദ്യംചെയ്യപ്പെട്ടത്. ഏറെക്കാലമായി വലിയ ചർച്ചയായി നിലനിൽക്കുന്ന വിഷയമാണിത്. നിലവിൽ വിവാഹബന്ധത്തിൽ വിശ്വാസ വഞ്ചന കാണിക്കുന്ന പുര

ന്യൂഡൽഹി: വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെയും ശിക്ഷിക്കാൻ ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായാൽ അതിൽ പുരുഷനെ ശിക്ഷിക്കാനേ ഇന്ത്യൻ ശിക്ഷാ നിയമം 497 പ്രകാരം വകുപ്പുള്ളൂ.
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കാട്ടി ഭർത്താവ് പരാതി നൽകുകയും ഇക്കാര്യം തെളിയിക്കപ്പെടുകയും ചെയ്താൽ ഭാര്യയുടെ കാമുകന് മാത്രമാണ് ശിക്ഷ ലഭിക്കുക. ഇതിനെ ചോദ്യം ചെയ്താണ് ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ഇന്ത്യൻ പീനൽ കോഡ് 497 കാലഹരണപ്പെട്ടതെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹേതര ബന്ധത്തിൽ സ്ത്രീ രക്ഷപ്പെടുകയും പുരുഷൻ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ സാംഗത്യമാണ് ചോദ്യംചെയ്യപ്പെട്ടത്.
ഏറെക്കാലമായി വലിയ ചർച്ചയായി നിലനിൽക്കുന്ന വിഷയമാണിത്. നിലവിൽ വിവാഹബന്ധത്തിൽ വിശ്വാസ വഞ്ചന കാണിക്കുന്ന പുരുഷനെ ശിക്ഷിക്കാൻ വ്യവസ്ഥകൾ ഏറെയുണ്ടെങ്കിലും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീക്ക് ശിക്ഷയില്ല എന്നത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഭാര്യയുടെ രഹസ്യക്കാരന് എതിരെ ഭർത്താവ് പരാതി നൽകിയാൽ കാമുകന് ശിക്ഷ ഉറപ്പാണുതാനും. അതേസമയം വഞ്ചന നടത്തിയ ഭാര്യ ശിക്ഷയിൽ നിന്ന് ഒഴിവായി രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്.
ഒരാൾക്ക് തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധമുണ്ടെന്ന് വ്യക്തമായാൽ പരാതി നൽകാൻ അനുമതി നൽകുന്ന വകുപ്പാണ് ഐപിസി 497. ഇരുവരും ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടത് എന്ന് തെളിഞ്ഞാൽ പരപുരുഷന് ശിക്ഷ നൽകാൻ നിയമം വ്യവസ്ഥചെയ്യുന്നു.
അതേസമയം, ഭാര്യയുടെ സമ്മതമില്ലാതെ നടക്കുന്ന മാനഭംഗം പോലുള്ള ലൈംഗികാതിക്രമങ്ങൾ ഈ വകുപ്പിൽ ഉൾപ്പെടുകയുമില്ല. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനൊപ്പം ഒളിച്ചോടുന്നവർക്ക് എതിരെ ഭർത്താവിന്റെ പരാതിയിൽ കേസ് എടുക്കുന്നത് ഈ വകുപ്പ് പ്രകാരമാണ്. അതേസമയം ഇത്തരമൊരു പരാതിയിൽ സ്ത്രീക്ക് ശിക്ഷ ലഭിക്കാറില്ല. ഇതിന് നിയമത്തിൽ വ്യവസ്ഥയുമില്ല. ഇതിനെ ചോദ്യംചെയ്താണ് ഇപ്പോൾ ഹർജി സുപ്രീംകോടതിയിൽ എത്തിയിട്ടുള്ളത്.

