- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഉറപ്പായപ്പോൾ പെട്രോൾ വില വർദ്ധനവിന് ബ്രേക്ക് ഇട്ട് നരേന്ദ്ര മോദി; 18 ദിവസം കൊണ്ട് പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയും കുറഞ്ഞു; ഇപ്പോഴത്തെ ട്രെൻഡ് വ്യക്തമാക്കുന്നത് സാധാരണക്കാരിന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന ഇന്ധന വില രാഷ്ട്രീയക്കാരുടെ നിർമ്മിതിയെന്ന് ഉറപ്പിക്കുന്ന വിലക്കുറവ്
ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെ സ്വാധീനിക്കുന്നതും രാഷ്ട്രീയമാണോ? തെരഞ്ഞെടുപ്പ് കാലത്ത് പെട്രോൾ-ഡീസൽ എന്നിവയ്ക്ക് വില കുറയുന്ന രീതി ഇപ്പോഴും തുടരുകയാണ്. അതായത് എല്ലാം നിശ്ചയിക്കുന്നത് രാഷ്ട്രീയക്കാർ തന്നെ. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീരും വരെ ഇനി പെട്രോളിനും ഡീസലിനും രാജ്യത്ത് വില കൂടില്ല. ഇത് ബിജെപിയുടെ സാധ്യതകളെ ബാധിക്കും. അതുകൊണ്ടാണ് വില കുറയുന്നത്. കഴിഞ്ഞ മാസം 18 മുതൽ തുടർച്ചയായി 18 ദിവസവും വില കുറച്ചതിനെ തുടർന്ന് രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. കേരളത്തിൽ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 17 ന് എറണാകുളം ജില്ലയിലെ കാക്കനാട്ട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില. ഇന്നലെ വില യഥാക്രമം 80.74 രൂപയും 77.15 രൂപയും. മാസങ്ങൾക്ക് മുമ്പ് കർണ്ണാടകയിലും മറ്റും തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഇന്ധന വില കൂടുമായിരുന്നില്ല. വില കൂട്ടരുതെന്ന് പെട്രോളിയം കമ്പനികളോട് പ്രധാനമന്ത്രി മോദി നിർദ്ദേശം നൽകു
ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെ സ്വാധീനിക്കുന്നതും രാഷ്ട്രീയമാണോ? തെരഞ്ഞെടുപ്പ് കാലത്ത് പെട്രോൾ-ഡീസൽ എന്നിവയ്ക്ക് വില കുറയുന്ന രീതി ഇപ്പോഴും തുടരുകയാണ്. അതായത് എല്ലാം നിശ്ചയിക്കുന്നത് രാഷ്ട്രീയക്കാർ തന്നെ. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീരും വരെ ഇനി പെട്രോളിനും ഡീസലിനും രാജ്യത്ത് വില കൂടില്ല. ഇത് ബിജെപിയുടെ സാധ്യതകളെ ബാധിക്കും. അതുകൊണ്ടാണ് വില കുറയുന്നത്.
കഴിഞ്ഞ മാസം 18 മുതൽ തുടർച്ചയായി 18 ദിവസവും വില കുറച്ചതിനെ തുടർന്ന് രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. കേരളത്തിൽ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 17 ന് എറണാകുളം ജില്ലയിലെ കാക്കനാട്ട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില. ഇന്നലെ വില യഥാക്രമം 80.74 രൂപയും 77.15 രൂപയും.
മാസങ്ങൾക്ക് മുമ്പ് കർണ്ണാടകയിലും മറ്റും തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഇന്ധന വില കൂടുമായിരുന്നില്ല. വില കൂട്ടരുതെന്ന് പെട്രോളിയം കമ്പനികളോട് പ്രധാനമന്ത്രി മോദി നിർദ്ദേശം നൽകുകയും ചെയ്തു. ഇത്തവണയും കേന്ദ്ര സർക്കാർ അനൗദ്യോഗികമായി ഇത്തരത്തിൽ ഇടപെട്ടുവെന്നാണ് സൂചന. അതുകൊണ്ട് അന്താരാഷ്ട്ര വിപണയിലെ വിലയുടെ ഇടിവിന് അനുസരിച്ചുള്ള ഗുണം ഇന്ത്യയിലും ഉണ്ടാകുന്നു. സാധാരണ അന്താരാഷ്ട്ര വിപണയിൽ വില കുറയുമ്പോൾ നാമമാത്രമായ കുറവ് മാത്രമേ എണ്ണ കമ്പനികൾ ഇന്ത്യയിൽ വരുത്തുമായിരുന്നുള്ളൂ.
ഓഗസ്റ്റ് 16നു തുടങ്ങിയ വിലക്കയറ്റം 2 മാസത്തോളം നീണ്ട ശേഷമാണ് ഇടിഞ്ഞത്. ഭീമമായ വിലവർധനയെത്തുടർന്ന് കഴിഞ്ഞ നാലിന് കേന്ദ്രസർക്കാർ ലീറ്ററിന് ഒന്നര രൂപ വീതം തീരുവ കുറച്ചിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചു. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കൾക്കു തുണയായത്.
രൂപയുടെ വിനിമയമൂല്യവും പതിയെ മെച്ചപ്പെട്ടു. ഇന്നലെ മാത്രം പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലും വില കുറയുവാനുള്ള പ്രവണതയാണു കാണുന്നത്.ഓഗസ്റ്റ് 16 മുതൽ ഒക്ടോബർ 4 വരെയുള്ള കാലയളവിൽ പെട്രോൾ ലിറ്ററിന് 6.86 രൂപയും ഡീസലിന് 6.73 രൂപയുമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവയിൽ ചെറിയ ഇളവ് വരുത്താൻ തീരുമാനിച്ചിരുന്നു.
അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവും രൂപ കരുത്താർജിക്കാൻ തുടങ്ങിയതുമാണ് ഇന്ധനവില കുറയാൻ ഇടയാക്കിയത്. വരും ദിവസങ്ങളിലും ഇന്ധനവില കുറയുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82.25 രൂപയും ഡീസലിന് 78.73 രൂപയുമാണ് വില.