- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂഡ് ഓയിൽ വില ഡോളറിന് 125 ഡോളറായിരുന്നപ്പോൾ കേരളത്തിലെ പെട്രോൾ വില ലിറ്ററിന് 75 രൂപ; ഇന്ന് രാജ്യാന്തര വിപണിയിലെ വില വെറും 48 ഡോളർ; കേരളത്തിൽ പെട്രോളിന് കൊടുക്കേണ്ടത് 83 രൂപയിൽ അധികവും; വീണ്ടും ഇന്ധന വില കുതിച്ചുയരുമ്പോൾ
കോഴിക്കോട്: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്ന സാഹചര്യത്തിലാണ് വില ഉയരുന്നത്. മുമ്പ് ക്രൂഡ് ഓയിൽ വില ഡോളറിന് 125 ഡോളറായിരുന്നപ്പോൾ കേരളത്തിലെ പെട്രോൾ വില ലിറ്ററിന് 75 രൂപയായിരുന്നു.
10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയിൽ വർധനവുണ്ടായി. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്. കോവിഡ് വാക്സിൻ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയിൽ ഉണർവ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന ക്രൂഡോയിൽ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ വലിയ തോതിൽ ഇടിഞ്ഞിരുന്നു. അന്ന് വിലക്കുറവ് ജനങ്ങൾക്ക് പകർന്നു നൽകിയില്ല. പകരം നികുതി കൂട്ടുകായണ് സർക്കാർ ചെയ്തത്. ഇതാണ് ഇപ്പോഴത്തെ വിലയ വിലയ്ക്ക് കാരണം. കോവിഡുകാലത്തെ നികുതി നഷ്ടം കുറയ്ക്കാനായിരുന്നു പെട്രോളിനും ഡീസലിനും നികുതി കേന്ദ്ര സർക്കാർ കൂട്ടിയത്. ഇപ്പോഴത്തെ വിലയിൽ പകുതിയോട് അടുത്തും നികുതിയാണ്.
വരും ദിവസങ്ങളിൽ വില വീണ്ടും വർധിക്കാനാണ് സാധ്യത. ഇന്നത്തെ പെട്രോൾ, ഡീസൽ വില വയനാട്: പെട്രോൾ: 83.44, ഡീസൽ: 77.14 കോഴിക്കോട്: പെട്രോൾ 82.53, ഡീസൽ 76.34 എന്നിങ്ങനെയാണ്.