- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ചൂടുകാലത്തെ വാഹനസുരക്ഷാ നിർദ്ദേശങ്ങളെ അവഗണിക്കരുത്; ഇന്ധനം നിറയ്ക്കുമ്പോൾ പാലിക്കേണ്ട ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശങ്ങൾ
ചൂടുകാലത്ത് വാഹന ഉപഭോക്താക്കൾ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായും ശ്രദ്ധയോടെയും പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ്. അതികഠിനമായ ചൂടാണ് പകൽ സമയങ്ങളിലുള്ളത്. ഈ സമയങ്ങളിൽ പെട്രോൾ അടിക്കുവാനായി പമ്പുകളിലെത്തുമ്പോഴാണ് നിർദ്ദേശങ്ങൾ പാലിക്കേണ്ടത്. പകൽ സമയങ്ങളിൽ പമ്പും പരിസരവും അതികഠിനമായ ചൂട് അനുഭവപ്പെടുന്ന സമയമായിരിക്കും. അതുകൊണ്ടുതന്നെ ഒരു തീപ്പൊപി പോലും വൻ ദുരന്തമായിരിക്കും വരുത്തിവയ്ക്കുക. ഇതുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഫുൾ ടാങ്ക് പെട്രോൾ അടിക്കാതെ ചെറിയ ഭാഗം ഒഴിച്ചിടാൻ ശ്രദ്ധിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശങ്ങൡ വ്യക്തമാക്കുന്നു. മാത്രമല്ല, ചൂടുസമയത്ത് റേഡിയേറ്ററിൽ വെള്ളമുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് എല്ലാ പെട്രോൾ പമ്പുകളിലും പതിച്ചിട്ടുണ്ട്. വാഹനം ഓഫ് ചെയ്യുക, പുകവലി പാടില്ല, മൊബൈൽ ഓഫ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് പെട്രോൾ പമ്പുകളിൽ പതിച്ചിരിക്കുന്നത്.
ചൂടുകാലത്ത് വാഹന ഉപഭോക്താക്കൾ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായും ശ്രദ്ധയോടെയും പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ്. അതികഠിനമായ ചൂടാണ് പകൽ സമയങ്ങളിലുള്ളത്. ഈ സമയങ്ങളിൽ പെട്രോൾ അടിക്കുവാനായി പമ്പുകളിലെത്തുമ്പോഴാണ് നിർദ്ദേശങ്ങൾ പാലിക്കേണ്ടത്.
പകൽ സമയങ്ങളിൽ പമ്പും പരിസരവും അതികഠിനമായ ചൂട് അനുഭവപ്പെടുന്ന സമയമായിരിക്കും. അതുകൊണ്ടുതന്നെ ഒരു തീപ്പൊപി പോലും വൻ ദുരന്തമായിരിക്കും വരുത്തിവയ്ക്കുക. ഇതുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഫുൾ ടാങ്ക് പെട്രോൾ അടിക്കാതെ ചെറിയ ഭാഗം ഒഴിച്ചിടാൻ ശ്രദ്ധിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശങ്ങൡ വ്യക്തമാക്കുന്നു.
മാത്രമല്ല, ചൂടുസമയത്ത് റേഡിയേറ്ററിൽ വെള്ളമുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് എല്ലാ പെട്രോൾ പമ്പുകളിലും പതിച്ചിട്ടുണ്ട്. വാഹനം ഓഫ് ചെയ്യുക, പുകവലി പാടില്ല, മൊബൈൽ ഓഫ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് പെട്രോൾ പമ്പുകളിൽ പതിച്ചിരിക്കുന്നത്.