- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം; ബോംബെറിഞ്ഞത് ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാർ; അന്വേഷണം ഊർജിതമാക്കി പൊലീസ്
തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്.
രാവിലെ 11. 15 ഓടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ സ്റ്റേഷന് നേരെ ബോംബ് വലിച്ചെറിഞ്ഞത്. കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ പ്രതികൾ രണ്ട് പ്രാവശ്യമാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പൊലീസുകാർ കണ്ടിട്ടുണ്ടെന്നും എന്നാൽ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story