- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെട്രോൾ വില വർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് നഗരപ്രാന്തപ്രദേശങ്ങളിലുള്ളവരെ: 2018-ഓടെ അധിക ചെലവ് 255 ഡോളർ
മെൽബൺ: നവംബർ പത്തിന് പ്രാബല്യത്തിലായ പെട്രോൾ വില വർധന ഏറ്റവുമധികം ബാധിക്കുന്നത് നഗരപ്രാന്തപ്രദേശങ്ങളിലുള്ളവരെയെന്ന് റിപ്പോർട്ട്. ആറു മാസം കൂടുമ്പോൾ ലിറ്ററിന് അര സെന്റ് എന്ന കണക്കിലാണ് ഇപ്പോൾ ഇന്ധന നികുതിയിൽ വർധന വരുത്തിയിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ ഇന്ധന വില വർധന വരുന്നത് മോട്ടോറിസ്റ്റുകൾക്ക് ഈ വർഷം തന്നെ 21 ഡോളറിന്റെ അധി
മെൽബൺ: നവംബർ പത്തിന് പ്രാബല്യത്തിലായ പെട്രോൾ വില വർധന ഏറ്റവുമധികം ബാധിക്കുന്നത് നഗരപ്രാന്തപ്രദേശങ്ങളിലുള്ളവരെയെന്ന് റിപ്പോർട്ട്. ആറു മാസം കൂടുമ്പോൾ ലിറ്ററിന് അര സെന്റ് എന്ന കണക്കിലാണ് ഇപ്പോൾ ഇന്ധന നികുതിയിൽ വർധന വരുത്തിയിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ ഇന്ധന വില വർധന വരുന്നത് മോട്ടോറിസ്റ്റുകൾക്ക് ഈ വർഷം തന്നെ 21 ഡോളറിന്റെ അധികബാധ്യതയാണ് വരുത്തുന്നത്.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മോട്ടോറിങ് ഓർഗനൈസേഷനായ എൻആർഎംഎ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ എക്‌സൈസ് വർധനയും അതിനു മേലേ ജിഎസ്ടിയും വർധിപ്പിക്കുന്നത് പെട്രോൾ വിലയിൽ കാര്യമായ തോതിൽ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ശരാശരി ഒരു വാഹനഉടമയ്ക്ക് നാലു വർഷം കഴിയുമ്പോഴേയ്ക്കും വർഷം 255 ഡോളറിന്റെ അധികബാധ്യത ഇതു വരുത്തിവയ്ക്കും. ഒരു വാഹനത്തിൽ അധികമുള്ളവർക്ക് ബാധ്യത ഇതിനും മുകളിലായിരിക്കും.
സിഡ്‌നിയുടെ പ്രാന്തപ്രദേശമായ കാംഡണിൽ ശരാശരി ഒരു കുടുംബത്തിന് 2.2 വാഹനമാണുള്ളത്. ഇക്കൂട്ടർക്ക് 2018 ആകുമ്പോഴേയ്ക്കും 427 ഡോളറിന്റെ അധികബാധ്യതയായിരിക്കും ഒരു വർഷത്തിൽ ഉണ്ടാകുക. പരാമറ്റയിലുള്ള ഒരു വാഹനഉടമയ്ക്ക് 2018-ഓടു കൂടി ദിവസവും 94 ഡോളറിന്റെ അധികച്ചെലവായിരിക്കും ഉണ്ടാകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പെട്രോൾ വില വർധന നേരിയ തോതിലാണ് അനുഭവപ്പെടുന്നതെങ്കിലും മെല്ലെ മെല്ലെ ഓരോ വർഷം കഴിയുന്തോറും വാഹനഉടമകൾക്ക് അധികബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് എൻആർഎംഎ പ്രസിഡന്റ് കെയ്‌ലി ലോഡ്‌സ് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ളവരെ. സിഡ്‌നിയുടെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു ട്രേഡർ ആണു നിങ്ങളെങ്കിൽ ദിവസേന സിഡ്‌നിയിലേക്കോ സിബിഡിയിലേക്കോ ഉള്ള യാത്ര നിങ്ങൾക്ക് വരും വർഷങ്ങളിൽ നൂറു കണക്കിന് ഡോളറിന്റെ അധികച്ചെലവ് സൃഷ്ടിക്കുമെന്നും ലോഡ്‌സ് മുന്നറിയിപ്പു നൽകുന്നുണ്ട്.
ഇന്ധന നികുതി വർധന ഇനി പാർലമെന്റ് അംഗീകരിച്ചില്ലെങ്കിൽ കൂടി ഇതിന്റെ മെച്ചം ലഭിക്കാൻ പോകുന്നത് ഓയിൽ കമ്പനികൾക്കാണെന്നും നികുതി നൽകിയ മോട്ടോറിസ്റ്റുകൾക്ക് അതിന്റെ ഒരു ഗുണവും തിരിച്ചുലഭിക്കില്ലെന്നും എൻആർഎംഎ വ്യക്തമാക്കുന്നു.