- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; പെട്രോളിന് ലിറ്ററിന് 15 പൈസ വരെയും ഡീസലിന് 18 പൈസ വരെയുമാണ് വർധിച്ചത്; വിലയിൽ മാറ്റം വരുന്നത് 18 ദിവസത്തിന് ശേഷം
ന്യൂഡൽഹി: രാജ്യത്ത് 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെ ഉയർത്തിയപ്പോൾ ഡീസലിന് ലിറ്ററിന് 15 പൈസ മുതൽ 18 പൈസ വരെ വർധിപ്പിച്ചു.
ഡൽഹിയിൽ 15 പൈസ വർധിച്ചതോടെ ഒരു ലിറ്റർ പെട്രോൾ വില 90.55 രൂപയായി. മുംബൈയിൽ ലിറ്ററിന് 96.95 രൂപയാണ് പെട്രോൾ വില. ചെന്നൈയിൽ ചൊവ്വാഴ്ച 12 പൈസയുടെ വർധനയുണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊൽക്കത്തയിൽ 90.76 രൂപയുമാണ് വില.
ഡൽഹിയിൽ ഡീസലിന് 18 പൈസ വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ദേശീയ തലസ്ഥാനത്ത് 80.91 രൂപയായി ഡീസൽ വില. മുംബൈയിൽ 87.98 രൂപയും ചെന്നൈയിൽ 85.90 രൂപയും, കൊൽക്കത്തയിൽ 83.78 രൂപയുമാണ് ഡീസൽ വില.
ഏപ്രിൽ 15 നാണ് ഇന്ധന വില അവസാനമായി പരിഷ്കരിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ഡീസൽ 14 പൈസയും കുറച്ചിരുന്നു.