- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ജനുവരിയിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കും; ലീറ്ററിന് 5 ദിർഹം വീതം നിരക്ക് വർദ്ധനവ്
ദോഹ: ഖത്തറിലെ ആഭ്യന്തരവിപണിയിൽ ജനുവരിയിലേക്കുള്ള ഇന്ധനവിലകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. ജനുവരി ഒന്നുമുതൽ പെട്രോൾ ലീറ്ററിന് അഞ്ചു ദിർഹം അധികം നൽകണമെന്ന് ഊർജ-വ്യവസായ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മാസങ്ങളായി മാറ്റമില്ലാതെ തുടർന്നിരുന്ന ഡീസലിന്റെ വിലയും ജനുവരിയിൽ വർധിക്കും. ലീറ്ററിന് അഞ്ചു ദിർഹമാണ് ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് 91-ഒക്ടേൻ പ്രിമീയം പെട്രോളിന് അടുത്തമാസം ലീറ്ററിന് 1.50 റിയാലായി രിക്കും വില. 95-ഒക്ടേൻ സൂപ്പർ പെട്രോളിന് 1.55 റിയാൽ നൽകണം. ഡീസലിന്റെ വില നിലവിലുള്ള 1.40 റിയാലിൽ നിന്നു 1.45 ആവും. ഈ മെയ് ഒന്നുമുതലാണ് രാജ്യാന്തരവിപണിയിലെ ഖത്തർ ആഭ്യന്തരവിപണിയിൽ എല്ലാമാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിച്ചു തുടങ്ങിയത്. ഡിസംബറിൽ 91-ഒക്ടേൻ പ്രിമീയം പെട്രോൾ ലീറ്ററിന് 10 ദിർഹവും 95-ഒക്ടേൻ സൂപ്പറിന് അഞ്ചു ദിർഹവും വർധിപ്പിച്ചിരുന്നു. നവംബറിൽ രണ്ടിനും 10 ദിർഹം വീതമായിരുന്നു വർധന.
ദോഹ: ഖത്തറിലെ ആഭ്യന്തരവിപണിയിൽ ജനുവരിയിലേക്കുള്ള ഇന്ധനവിലകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. ജനുവരി ഒന്നുമുതൽ പെട്രോൾ ലീറ്ററിന് അഞ്ചു ദിർഹം അധികം നൽകണമെന്ന് ഊർജ-വ്യവസായ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മാസങ്ങളായി മാറ്റമില്ലാതെ തുടർന്നിരുന്ന ഡീസലിന്റെ വിലയും ജനുവരിയിൽ വർധിക്കും. ലീറ്ററിന് അഞ്ചു ദിർഹമാണ് ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്.
ഇതനുസരിച്ച് 91-ഒക്ടേൻ പ്രിമീയം പെട്രോളിന് അടുത്തമാസം ലീറ്ററിന് 1.50 റിയാലായി രിക്കും വില. 95-ഒക്ടേൻ സൂപ്പർ പെട്രോളിന് 1.55 റിയാൽ നൽകണം. ഡീസലിന്റെ വില നിലവിലുള്ള 1.40 റിയാലിൽ നിന്നു 1.45 ആവും. ഈ മെയ് ഒന്നുമുതലാണ് രാജ്യാന്തരവിപണിയിലെ ഖത്തർ ആഭ്യന്തരവിപണിയിൽ എല്ലാമാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിച്ചു തുടങ്ങിയത്.
ഡിസംബറിൽ 91-ഒക്ടേൻ പ്രിമീയം പെട്രോൾ ലീറ്ററിന് 10 ദിർഹവും 95-ഒക്ടേൻ സൂപ്പറിന് അഞ്ചു ദിർഹവും വർധിപ്പിച്ചിരുന്നു. നവംബറിൽ രണ്ടിനും 10 ദിർഹം വീതമായിരുന്നു വർധന.