- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളിനും ഡീസലിനും വില കുറഞ്ഞു; പെട്രോളിന് ഒമ്പത് ഫിൽസും ഡീസലിന് രണ്ടു ഫിൽസും കുറയും
ദുബായ്: അടുത്ത മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. നവംബർ മാസത്തിൽ സൂപ്പർ 98 ലീറ്ററിന് 1.81 ദിർഹം, സ്‌പെഷൽ 95- 1.70, ഇ പ്ലസ് 91-1.63, ഡീസൽ- 1.87 എന്നിങ്ങനെയായിരിക്കും വില പ്രഖ്യാപിച്ചത്. രാജ്യാന്തര ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓരോ മാസവും യുഎഇയിൽ ഇന്ധന വില പുനർനിർണയം ചെയ്യുന്ന രീതി വന്നതിനു ശേഷം ആദ്യമായാണ് വിലക്കുറവ് അനുഭവപ്പെടുന്നത്. പുതുക്കിയ
ദുബായ്: അടുത്ത മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. നവംബർ മാസത്തിൽ സൂപ്പർ 98 ലീറ്ററിന് 1.81 ദിർഹം, സ്‌പെഷൽ 95- 1.70, ഇ പ്ലസ് 91-1.63, ഡീസൽ- 1.87 എന്നിങ്ങനെയായിരിക്കും വില പ്രഖ്യാപിച്ചത്. രാജ്യാന്തര ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓരോ മാസവും യുഎഇയിൽ ഇന്ധന വില പുനർനിർണയം ചെയ്യുന്ന രീതി വന്നതിനു ശേഷം ആദ്യമായാണ് വിലക്കുറവ് അനുഭവപ്പെടുന്നത്.
പുതുക്കിയ വില അടുത്ത ശനിയാഴ്ച അർധരാത്രി പ്രാബല്യത്തിൽ വരും.
രാജ്യത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇന്ധനവില നിയന്ത്രണം നീക്കിയത്. ഊർജമന്ത്രാലയം നിയമിച്ച വില നിർണയ സമിതിയാണ് എല്ലാ മാസവും ആഗോള വിപണിയിലെ വിലയെ ആധാരമാക്കി,സർക്കാർ സബ്‌സിഡിയില്ലാത്ത, വില പുതുക്കി നിശ്ചയിക്കുന്നത്.
പുതിയ സംവിധാനം വാഹനയുടമകളിൽ ആദ്യം ആശങ്കയുളവാക്കിയിരുന്നെങ്കിലും വില ക്രമാനുഗതമായി കുറയുകയായിരുന്നു. രാജ്യാന്തര ഇന്ധനവിലയിലെ കുറവ് യുഎഇയിലും വില കുറയ്ക്കും. മറിച്ചായാൽ വില ഉയരുകയും ചെയ്യും. ഇന്ധനലഭ്യത കുറയാത്തതും കുറഞ്ഞവിലയും വാഹനയുടമകളെ സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ നേട്ടമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര തലത്തിലെ എണ്ണവില പ്രതിദിനം വിശകലനം ചെയ്തശേഷം ഓരോമാസവും 28 ന് ഇന്ധനസമിതി യോഗം ചേർന്നാകും പിറ്റേമാസത്തെ ഇന്ധനവില തീരുമാനിക്കുക.
ആഗസ്റ്റിൽ സബ്‌സിഡി ആദ്യമായി എടുത്തുകളഞ്ഞപ്പോൾ പെട്രോളിന് 23 മുതൽ 28.6 ശതമാനം വരെ വില കൂടുകയായിരുന്നു. ഡീസലിന് വില കുറയുകയും ചെയ്തു . സ്‌പെഷ്യൽ 95 പെട്രോളിന് 2.14 ദിർഹവും സൂപ്പർ 98 ഗ്രേഡ് പെട്രോളിന് 2.25 ദിർഹവും ഇ പ്‌ളസ് ഗ്രേഡിന് 2.07 ദിർഹവും ഡീസൽ 2.05 ദിർഹവുമായിരുന്നു ആഗസ്റ്റിൽ വില. എന്നാൽ സെപ്റ്റംബറിൽ വില പുതുക്കി നിശ്ചയിച്ചപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുകയുണ്ടായി. ഒക്ടോബറിൽ പെട്രോളിന് വീണ്ടും കുറഞ്ഞപ്പോൾ ഡീസലിന് മൂന്നു ഫിൽസ് കൂടിയിരുന്നു.
ഊർജ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മതാർ അൽ ന്യാദിയുടെ അധ്യക്ഷതയിലുള്ള ഇന്ധന വില നിർണയ സമിതിയാണ് അബൂദബിയിൽ യോഗം ചേർന്ന് നവംബറിലെ വില പുതുക്കി നിശ്ചയിച്ചത്. ധന മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഖൗറി, അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ സിഇഒ അബ്ദുല്ല സലീം അൽ ധഹേരി, എമിറേറ്റ്‌സ് നാഷണൽ ഓയൽ കമ്പനി (ഇനോക്) സിഇഒ സൈഫ് അൽ ഫലാസി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.