- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെട്രോളിനും ഡീസലിനും ഒരോ രൂപ വീതം കുറയ്ക്കാൻ പശ്ചിമ ബംഗാൾ സർക്കാർ; നീക്കം തെരഞ്ഞെടുപ്പു അടുത്ത ഘട്ടത്തിൽ
കൊൽക്കത്ത: ദിനംപ്രതി പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാൾ ജനതയ്ക്ക് നേരിയ ആശ്വാസമായി സംസ്ഥാന സർക്കാർ തീരുമാനം. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയ്ക്കാൻ ബംഗാൾ സർക്കാർ തീരുമാനിച്ചു.
ഇന്ന് അർദ്ധരാത്രിയോടെ വിലക്കുറവ് പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കെയാണ് സർക്കാരിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
നികുതിയിൽ ഇളവ് വരുത്തിയാണ് ബംഗാൾ സർക്കാർ പെട്രോളിനും ഡീസലിനും ഓരോ രൂപ കുറവ് വരുത്തുക.
മറുനാടന് ഡെസ്ക്
Next Story