- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അടുത്ത മാസം പെട്രോൾ വിലയിൽ കുറവ് പ്രഖ്യാപിച്ച് മന്ത്രാലയം; ജൂലൈ മുതൽ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.55 റിയാൽ
ദോഹ: അടുത്ത മാസം പെട്രോൾ വിലയിൽ കുറവ് ഉണ്ടാകുമെന്ന് മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഡസ്ട്രി. ഈദുൽ ഫിത്തറിനു ശേഷം ഖത്തർ നിവാസികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായി എത്തുന്നുവെന്നാണ് മന്ത്രാലയം ഇതിനോടനുബന്ധിച്ച അറിയിപ്പിൽ വ്യക്തമാക്കിയത്. ഏതാനും ഗൾഫ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ വേളയിലാണ് പുതിയ ഉത്തരവുമായി മന്ത്രാലയം എത്തിയിരിക്കുന്നത്. പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അടുത്ത മാസം കുറവുണ്ടാകുമെന്നാണ് മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില മാറ്റമില്ലാതെ തുടരും. പുതിയ നിരക്ക് അനുസരിച്ച് ജൂലൈ മുതൽ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.55 റിയാലായിരിക്കും വില. ജൂൺ മാസത്തെ വിലയെക്കാൾ അഞ്ച് ദിർഹം കുറവായിരിക്കും ഇത്. സൂപ്പർ ഗ്രേഡിന് ജൂൺ മാസത്തെ 1.65 റിയാൽ എന്ന വില തന്നെയായിരിക്കും. ഡീസലിന് ജൂലൈയിൽ 1.50 റിയാൽ ആണു വില. ജൂണിനെ അപേക്ഷിച്ച് അഞ്ചു ദിർഹം കുറവാണിത്. ജൂൺ മാസത്തിൽ സൂപ്പറിനും ഡീസലിനും അഞ്ചു ദിർഹം വീതം വില കുറച്ചിരുന്നു. മെയ് മാസത്തിൽ മന്ത്രാലയം സൂപ്
ദോഹ: അടുത്ത മാസം പെട്രോൾ വിലയിൽ കുറവ് ഉണ്ടാകുമെന്ന് മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഡസ്ട്രി. ഈദുൽ ഫിത്തറിനു ശേഷം ഖത്തർ നിവാസികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായി എത്തുന്നുവെന്നാണ് മന്ത്രാലയം ഇതിനോടനുബന്ധിച്ച അറിയിപ്പിൽ വ്യക്തമാക്കിയത്. ഏതാനും ഗൾഫ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ വേളയിലാണ് പുതിയ ഉത്തരവുമായി മന്ത്രാലയം എത്തിയിരിക്കുന്നത്.
പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അടുത്ത മാസം കുറവുണ്ടാകുമെന്നാണ് മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില മാറ്റമില്ലാതെ തുടരും. പുതിയ നിരക്ക് അനുസരിച്ച് ജൂലൈ മുതൽ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.55 റിയാലായിരിക്കും വില. ജൂൺ മാസത്തെ വിലയെക്കാൾ അഞ്ച് ദിർഹം കുറവായിരിക്കും ഇത്. സൂപ്പർ ഗ്രേഡിന് ജൂൺ മാസത്തെ 1.65 റിയാൽ എന്ന വില തന്നെയായിരിക്കും. ഡീസലിന് ജൂലൈയിൽ 1.50 റിയാൽ ആണു വില. ജൂണിനെ അപേക്ഷിച്ച് അഞ്ചു ദിർഹം കുറവാണിത്. ജൂൺ മാസത്തിൽ സൂപ്പറിനും ഡീസലിനും അഞ്ചു ദിർഹം വീതം വില കുറച്ചിരുന്നു.
മെയ് മാസത്തിൽ മന്ത്രാലയം സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയിൽ മാറ്റം വരുത്തിയിരുനനില്ല. അന്താരാഷ്ട്ര ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓരോ മാസവും ഇന്ധന വില പുതുക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിലപ്രഖ്യാപിച്ചിരിക്കുന്നത്.