- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അഡ്‌ലൈഡിൽ 98.9 സെന്റിന് ഒരു ലിറ്റർ പെട്രോൾ ലഭിക്കും; സൗത്ത് ഓസ്‌ട്രേലിയയിൽ പെട്രോൾ വില ഒരു ഡോളറിൽ താഴെയെത്തി
അഡ്‌ലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ പെട്രോൾ വില ലിറ്ററിന് ഒരു ഡോളറിൽ താഴെയെത്തി. അഡ്‌ലൈഡിൽ ഒരു ലിറ്റർ പെട്രോളിന് ശരാശരി 98.9 സെന്റ് ആണ് ഇപ്പോഴത്തെ വില. 2009 ജനുവരിക്കു ശേഷം ആദ്യമായാണ് പെട്രോൾ ലിറ്ററിന് ഒരു ഡോളറിൽ താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നതോടെ അത് പെട്രോൾ വിലയിലും പ്രതിഫലിക്കുകയായിരുന്നു. ഏതാനും ആഴ്ചകളായ
അഡ്‌ലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ പെട്രോൾ വില ലിറ്ററിന് ഒരു ഡോളറിൽ താഴെയെത്തി. അഡ്‌ലൈഡിൽ ഒരു ലിറ്റർ പെട്രോളിന് ശരാശരി 98.9 സെന്റ് ആണ് ഇപ്പോഴത്തെ വില. 2009 ജനുവരിക്കു ശേഷം ആദ്യമായാണ് പെട്രോൾ ലിറ്ററിന് ഒരു ഡോളറിൽ താഴെയെത്തുന്നത്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നതോടെ അത് പെട്രോൾ വിലയിലും പ്രതിഫലിക്കുകയായിരുന്നു. ഏതാനും ആഴ്ചകളായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു നിൽക്കുകയായിരുന്നെങ്കിലും വിലക്കുറവ് ഉപയോക്താക്കളിലേക്ക് എത്തുന്നത് ഏറെ സാവധാനമാണെന്നാണ് വിലയിരുത്തൽ.
അതേസമയം അഡ്‌ലൈഡിൽ പെട്രോൾ ലിറ്ററിന് ഒരു ഡോളറിൽ താഴെ എന്നുള്ളത് ഓസ്‌ട്രേലിയയിലെ ഏറ്റവും കുറഞ്ഞ വിലയാണ്. പെട്രോൾ ലിറ്ററിന് 11.6 സെന്റ് എന്ന വിലയാണ് പെർത്തിൽ വാങ്ങുന്നത്. സിഡ്‌നിയിലും ഏതാണ്ട് ഇതേ വില തന്നെയാണ് അനുഭവപ്പെടുന്നത്. അഡ്‌ലൈഡിൽ പെട്രോൾ വില ലിറ്ററിന് ശരാശരി 120.9 സെന്റിൽ നിന്നാണ് ഇപ്പോൾ 99.9 സെന്റായി താഴ്ന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ 152.9 സെന്റായിരുന്നു ഒരു ലിറ്റർ പെട്രോളിന് അഡ്‌ലൈഡിലെ വില. മുറേ ബ്രിഡ്ജിൽ 115.5 സെന്റും വിക്ടർ ഹാർബറിൽ 114.9 സെന്റും ക്ലെയറിൽ 113.8 സെന്റും റെന്മാർക്കിൽ 114.2 സെന്റുമാണ് പെട്രോൾ വില.