- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ഇന്ധന വില വീണ്ടും ഉയരുന്നു; അടുത്ത മാസവും പത്തു ശതമാനം വില വർധിക്കുമെന്ന് റിപ്പോർട്ട്
ദുബായ്: എമിറേറ്റിൽ അടുത്ത മാസവും ഇന്ധനവില വർധിക്കുമെന്ന് റിപ്പോർട്ട്. പെട്രോൾ വില ഏപ്രിലേതിനെക്കാളും ലിറ്ററിന് 16 ഫിൽസും ഡീസൽ വില നാലു ഫിൽസും വർധിക്കുമെന്നാണ് പറയുന്നത്. ഏപ്രിൽ മാസവും പത്തു ശതമാനം വില വർധന രേഖപ്പെടുത്തിയതിന് പിന്നാലെ മെയ് മാസത്തിലും ഇന്ധന വില വർധിപ്പിക്കുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യാന്തര വിപണിയിൽ ഇന്ധനവിലയിലുണ്ടായ വർധനയാണ് എമിറേറ്റിലും വില വർധനയ്ക്ക് കാരണമായി ഊർജമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മാസം ഡീസലിന് ലിറ്ററിന് 16 ഫിൽസും പെട്രോളിന് 15 ഫിൽസും വർധിച്ചിരുന്നു. വില പുതുക്കിയതോടെ യുഎഇയിൽ പെട്രോൾ സൂപ്പർ 98ന് 1.78 ദിർഹവും സ്‌പെഷ്യൽ 95ന് 1.67 ദിർഹവും ഇ പ്ലസ് 91ന് 1.60 ദിർഹവുമാണ് വില. ഡീസലിന് 1.60 ദിർഹമായി ഉയർന്നിട്ടുണ്ട്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില പതിനേഴ് ശതമാനം വർദ്ധിച്ചിട്ടുണ്ട്. വീപ്പയ്ക്ക് 50 ഡോളറാണ് ഇപ്പോൾ വില. ജനുവരിയിൽ കഴിഞ്ഞ പതിമൂന്ന് കൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ ശേഷമാണ് തിരിച്ച് കയറാൻ തുടങ്ങിയിട്ടുള
ദുബായ്: എമിറേറ്റിൽ അടുത്ത മാസവും ഇന്ധനവില വർധിക്കുമെന്ന് റിപ്പോർട്ട്. പെട്രോൾ വില ഏപ്രിലേതിനെക്കാളും ലിറ്ററിന് 16 ഫിൽസും ഡീസൽ വില നാലു ഫിൽസും വർധിക്കുമെന്നാണ് പറയുന്നത്. ഏപ്രിൽ മാസവും പത്തു ശതമാനം വില വർധന രേഖപ്പെടുത്തിയതിന് പിന്നാലെ മെയ് മാസത്തിലും ഇന്ധന വില വർധിപ്പിക്കുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യാന്തര വിപണിയിൽ ഇന്ധനവിലയിലുണ്ടായ വർധനയാണ് എമിറേറ്റിലും വില വർധനയ്ക്ക് കാരണമായി ഊർജമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ മാസം ഡീസലിന് ലിറ്ററിന് 16 ഫിൽസും പെട്രോളിന് 15 ഫിൽസും വർധിച്ചിരുന്നു. വില പുതുക്കിയതോടെ യുഎഇയിൽ പെട്രോൾ സൂപ്പർ 98ന് 1.78 ദിർഹവും സ്‌പെഷ്യൽ 95ന് 1.67 ദിർഹവും ഇ പ്ലസ് 91ന് 1.60 ദിർഹവുമാണ് വില. ഡീസലിന് 1.60 ദിർഹമായി ഉയർന്നിട്ടുണ്ട്.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില പതിനേഴ് ശതമാനം വർദ്ധിച്ചിട്ടുണ്ട്. വീപ്പയ്ക്ക് 50 ഡോളറാണ് ഇപ്പോൾ വില. ജനുവരിയിൽ കഴിഞ്ഞ പതിമൂന്ന് കൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ ശേഷമാണ് തിരിച്ച് കയറാൻ തുടങ്ങിയിട്ടുള്ളത്.