- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് ഉന്തി നടക്കുന്ന ശോഭാ സുരേന്ദ്രൻ; കാളവണ്ടിയിൽ യാത്ര ചെയ്യുന്ന വി മുരളീധരൻ; പാചകവാതക സിലിണ്ടറുമായി പ്രതിഷേധിക്കുന്ന സ്മൃതി ഇറാനി: ഇന്ധനവില ഒറ്റയടിക്കു വീണ്ടും കൂട്ടിയപ്പോൾ ബിജെപി നേതാക്കളുടെ പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയയുടെ പ്രതിഷേധം
തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലയും പാചകവാതക വിലയും ഒറ്റയടിക്കു കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. യുപിഎ സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ബിജെപി നടത്തിയ പ്രതിഷേധങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണു സൈബർ ലോകം സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിക്കുന്നത്. ബൈക്കുന്തി നടക്കുന്ന ശോഭ സുരേന്ദ്രനെയും കാളവണ്ടിയിൽ യാത്ര ചെയ്യുന്ന വി മുരളീധരനെയും പാചകവാതക സിലിൻഡറുമായി പ്രതിഷേധിക്കുന്ന സ്മൃതി ഇറാനിയെയുമൊക്കെ പരിഹാസത്തിന് ആയുധമാക്കുന്ന ട്രോളന്മാർ പ്രധാനമന്ത്രി മോദിയുടെ പഴയ ട്വീറ്റും ട്രോളിനു വിഷയമാക്കിയിട്ടുണ്ട്. യുപിഎ സർക്കാർ ഭരിച്ചപ്പോൾ പെട്രോൾ വിലവർധനയിൽ വൻ പ്രതിഷേധമാണു ബിജെപി സംഘടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധന വില ഇന്നത്തേതിന്റെ മൂന്നിരട്ടി ആയിരുന്നു അന്നെന്ന കാര്യവും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ അന്നത്തേതിനേക്കാൾ വില കുറഞ്ഞിട്ടും 15 ദിവസം കൂടുമ്പോൾ വിലകൂട്ടുന്ന നടപടിയാണു മോദി സർക്കാരിനെന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. '
തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലയും പാചകവാതക വിലയും ഒറ്റയടിക്കു കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. യുപിഎ സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ബിജെപി നടത്തിയ പ്രതിഷേധങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണു സൈബർ ലോകം സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിക്കുന്നത്.
ബൈക്കുന്തി നടക്കുന്ന ശോഭ സുരേന്ദ്രനെയും കാളവണ്ടിയിൽ യാത്ര ചെയ്യുന്ന വി മുരളീധരനെയും പാചകവാതക സിലിൻഡറുമായി പ്രതിഷേധിക്കുന്ന സ്മൃതി ഇറാനിയെയുമൊക്കെ പരിഹാസത്തിന് ആയുധമാക്കുന്ന ട്രോളന്മാർ പ്രധാനമന്ത്രി മോദിയുടെ പഴയ ട്വീറ്റും ട്രോളിനു വിഷയമാക്കിയിട്ടുണ്ട്.
യുപിഎ സർക്കാർ ഭരിച്ചപ്പോൾ പെട്രോൾ വിലവർധനയിൽ വൻ പ്രതിഷേധമാണു ബിജെപി സംഘടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധന വില ഇന്നത്തേതിന്റെ മൂന്നിരട്ടി ആയിരുന്നു അന്നെന്ന കാര്യവും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ അന്നത്തേതിനേക്കാൾ വില കുറഞ്ഞിട്ടും 15 ദിവസം കൂടുമ്പോൾ വിലകൂട്ടുന്ന നടപടിയാണു മോദി സർക്കാരിനെന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
'അച്ഛാ ദിൻ മൊതലാളി മാസത്തിൽ രണ്ട് തവണ വില കൂട്ടുമ്പോൾ ഒരു സംഘിക്കുഞ്ഞിനെപ്പോലും പുറത്തു കാണുന്നില്ലെന്നും' സൈബർ ലോകം പരിഹസിക്കുന്നു.
പാചക വാതക വില വർദ്ധനക്കെതിരേ തൊണ്ട പൊട്ടി അലറുന്ന സ്മൃതി ഇറാനി അച്ഛാ ദിൻ മൊതലാളിയുടെ വിശ്വസ്ത മന്ത്രിണിയാണെന്നും പരിഹാസമുയരുന്നുണ്ട്. അച്ഛാ ദിൻ ബഹുത്ത് അച്ഛാ ഹെ എന്നും അനുഭവിക്കെടാ അനുഭവിക്കെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.