ദോഹ: രാജ്യത്തെ ഇന്ധനവില ഇന്ന് മുതൽ വർദ്ധിക്കും. പെട്രോളിന് 15 ദിർഹവും ഡീസലിന് അഞ്ച് ദിർഹവും വർധിപ്പിച്ചുള്ള വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.ഡിസംബറിലെ പ്രീമിയം പെട്രോൾ വില 10 ദിർഹം വർധിച്ച് 1.75 റിയാലും സൂപ്പർ ഗ്രേഡിന് അഞ്ച് ദിർഹം വർധിച്ച് 1.80 റിയാലുമായാണ് ഉയർന്നത്. ഡീസലിന് അഞ്ച് ദിർഹം വർധിച്ച് 1.70 റിയാലുമായി.

നവംബറിലും ഇന്ധനവില ഗണ്യമായി വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര എണ്ണ വിപണിയുടെ നിരക്ക് അനുസരിച്ച് ഇന്ധനവില മാസംതോറും പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയതിനുശേഷം നവംബർ മുതൽക്കാണ് ഇത്ര വലിയ വർധനയുണ്ടാകുന്നത്. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഡീസൽ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.

2016 ജൂണിലാണ് അന്താരാഷ്ട്ര നിരക്ക് പ്രകാരം എണ്ണ വില പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്.