ദോഹ: രാജ്യത്ത് ഡിസംബറിൽ വിവിധ ഇനം പെട്രോളുകൾക്ക് ലിറ്ററിന് 5 മുതൽ 10 ദിർഹം വരെ വധിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.50 റിയാലാണ്. നവംബറിനെ അപേക്ഷിച്ച് 5 ദിർഹം കൂടുതലാണിത്. പ്രീമിയം പെട്രോൾ പ്രൈസിന് 10 ദിർഹം വർധിച്ച് 1.45 റിയാലാവും.

കഴിഞ്ഞ മാസം സൂപ്പർ, പ്രീമിയം പെട്രോളുകൾക്ക് 10 ദിർഹം വീതം വർധിച്ചിരുന്നു. അതേ സമയം ഡീസൽ വില 1.40 റിയാലിൽ തുടരും. ഏതാനും മാസങ്ങളായി ഡീസൽ വില സ്ഥിരമായി തുടരുകയാണ്. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് വില നിശ്ചയിക്കുന്നതിനാൽ ഓരോ മാസവും മന്ത്രാലയം വെബ്സൈറ്റ് വഴി പുതിയ വില നിലവാരപ്പട്ടിക പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്.

ഏപ്രിലിലാണ് ഈ സംവിധാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ജൂണിൽ ആദ്യ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പ്രീമിയത്തിന് 1.20 റിയാലും സൂപറിന് 1.30 റിയാലുമായിരുന്നു വില.