രാജ്യത്തെ ഇന്ധനവില കുതിച്ചുയർന്നതോടെ മോട്ടോറിസ്റ്റുകൾക്ക് ഇരുട്ടടിയായി. 2013 ന് ശേഷം ഇന്ധനവില ഇത്രയും ഉയരുന്നത് ഇതാദ്യമാണ്. പലയിടത്തും ലിറ്ററിന് 2.30 ഡോളർ വരെ വിലയെത്തിയതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

അന്താരാഷ്ട്ര വിലയിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്നതും ന്യൂസിലന്റ് ഡോളറിന്റെ വില ഇടിഞ്ഞതുമാണ് ഇന്ധനവില വർദ്ധനവിന് കാരണം. കുത്തനെയുണ്ടായ രാജ്യത്തെ ഇന്ധനവില വർദ്ധനവ് സാധാരണക്കാരായ പല കുടുംബങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

രാജ്യത്തെ ഒമ്പതോളം സ്ഥലങ്ങളിലും കഴിഞ്ഞദിവസങ്ങളിലും പെട്രോൾ സ്‌റ്റേഷനുകളിൽ 91 പെട്രോളിന് 2.30 ഡോളർ വിലയ്ക്കാണ് നല്കിയത്.ചിലയിടത്ത് അത് 2.45 വരെയെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ ജൂലൈ മുതൽ ഓക്ലന്റിൽ ഗവൺമെന്റ് പുതിയ ഫ്യുവൽ ടാക്‌സ് നടപ്പിലാക്കിയിരുന്നു.