- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മെയ് അവസാനത്തോടെ പെട്രോൾ വില വർദ്ധനവ്; വൈദ്യുതി വാട്ടർ വില വർധനവ് സംബന്ധിച്ച് ചർച്ച നാളെ പാർലമെന്റിൽ
കുവൈത്ത്: കുവൈറ്റിൽ മെയ് അവസാനത്തോടെ പെട്രോൾ വില വർദ്ധന നിലവിൽ വന്നേക്കുമെന്ന് സൂചന. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി പെട്രോൾ സബ്‌സിഡി കുറയ്ക്കണമെന്ന നിർദേശമാണ് മെയ് അവസാനത്തോടെ പ്രാവർത്തികമാക്കുക. അതേസമയം വൈദ്യുതിയുടെയും വെള്ളത്തിന്റെയും വില വർധന സംബന്ധിച്ച് നാളെ പാർലമെന്റ് ചർച്ച ചെയ്‌തേക്കും. രണ്ടിനങ്ങൾക്കും ഈടാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിരക്ക് സംബന്ധിച്ച് സർക്കാരിന്റെയും സാമ്പത്തിക ധനകാര്യസമിതിയുടെയും നിർദേശങ്ങളാകും പാർലമെന്റിൽ ചർച്ച ചെയ്യുക. സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ സമിതി അംഗീകരിച്ചിരുന്നില്ല. പകരം മറ്റൊരു നിർദേശമാണ് സമിതി മുന്നോട്ടു വച്ചിട്ടുള്ളത്. അതിനിടെ വീസ, ഇഖാമ സേവന ഫീസ് വർധനയും ഗതാഗത നിയമലംഘനത്തിനുള്ള പിഴയും സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ആഭ്യന്തരമന്ത്രാലയം പാർലമെന്റിന്റെ ആഭ്യന്തര പ്രതിരോധ സമിതിക്ക് നിർദ്ദേശം നൽകി. നിർദിഷ്ട പദ്ധതിയനുസരിച്ച് ഈ മേഖലയിൽ സേവന ഫീസ് നിലവിലുള്ളതിന്റെ
കുവൈത്ത്: കുവൈറ്റിൽ മെയ് അവസാനത്തോടെ പെട്രോൾ വില വർദ്ധന നിലവിൽ വന്നേക്കുമെന്ന് സൂചന. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി പെട്രോൾ സബ്‌സിഡി കുറയ്ക്കണമെന്ന നിർദേശമാണ് മെയ് അവസാനത്തോടെ പ്രാവർത്തികമാക്കുക.
അതേസമയം വൈദ്യുതിയുടെയും വെള്ളത്തിന്റെയും വില വർധന സംബന്ധിച്ച് നാളെ പാർലമെന്റ് ചർച്ച ചെയ്‌തേക്കും. രണ്ടിനങ്ങൾക്കും ഈടാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിരക്ക് സംബന്ധിച്ച് സർക്കാരിന്റെയും സാമ്പത്തിക ധനകാര്യസമിതിയുടെയും നിർദേശങ്ങളാകും പാർലമെന്റിൽ ചർച്ച ചെയ്യുക. സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ സമിതി അംഗീകരിച്ചിരുന്നില്ല. പകരം മറ്റൊരു നിർദേശമാണ് സമിതി മുന്നോട്ടു വച്ചിട്ടുള്ളത്.
അതിനിടെ വീസ, ഇഖാമ സേവന ഫീസ് വർധനയും ഗതാഗത നിയമലംഘനത്തിനുള്ള പിഴയും സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ആഭ്യന്തരമന്ത്രാലയം പാർലമെന്റിന്റെ ആഭ്യന്തര പ്രതിരോധ സമിതിക്ക് നിർദ്ദേശം നൽകി. നിർദിഷ്ട പദ്ധതിയനുസരിച്ച് ഈ മേഖലയിൽ സേവന ഫീസ് നിലവിലുള്ളതിന്റെ ഇരട്ടിയോളം വരുമെന്നാണു സൂചന. ജൂണിൽ പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.