- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റ് കൊലക്കേസിലെ പ്രതിയായ മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ അനുയായി; റഷീദിന്റെ ഡ്രൈവർ മയക്കുമരുന്നിനും അടിമ; വാഹനാപകടത്തിന് ശേഷം ടൈൽ പണിയിൽ ഒതുങ്ങിക്കൂടി; ലഹരിയുണ്ടെങ്കിൽ കരിമണി പെട്ടെന്ന് പ്രകോപിതനാകുമെന്ന് സുഹൃത്തുക്കൾ; പെട്രോൾ പമ്പിലിട്ട് യുവാവിനെ കത്തിച്ചത് ഗുണ്ടാലിസ്റ്റിലെ വിവിഐപി; ഫ്യൂവൽ ഡിസ്പെൻസറിലേക്ക് തീ പടരാതിരുന്നതിനാൽ ഒഴിവായത് വൻദുരന്തം; ബിനീത്തിനായി വലവിരിച്ച് പൊലീസ്
തൃശൂർ: പെട്രോൾപമ്പിൽ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി കരിമണി എന്നുവിളിക്കുന്ന കോടാലി ഒമ്പതിങ്ങൽ വട്ടപ്പറമ്പൻ ബിനീത്ത് (29) തൃശ്ശൂർ ഫ്‌ളാറ്റ് കൊലക്കേസിലെ മുഖ്യപ്രതിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന വി കെ റഷീന്റെ വലംകൈയെന്ന് പൊലീസ്. തൃശ്ശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ ഷൊർണ്ണൂർ ലതാനിവാസിൽ സതീശനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന റഷിദിന്റെ ഡ്രൈവറായിട്ടാണ് ഇയാൾ നാട്ടിൽ അറിയപ്പെട്ടിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിരം. കരിമണി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബിനീത്തിനെതിരെ ചാലക്കുടി ,കൊടകര ,വെള്ളിക്കുളങ്ങര എന്നീ സ്റ്റേഷനുകളിലായി 11 കേസുകൾ ഉണ്ടെന്നും വെള്ളിക്കുളങ്ങര സ്‌റ്റേഷനിലെ ഗുണ്ടാലിസ്റ്റിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾക്കെതിരെ മയക്കുമരുന്ന് കേസും ആംസ് ആക്ടപ്രകാരമുള്ള കേസും ഉള്ളതായും പൊലീസ് വ്യക്തമാക്കി. കോഴിക്കോട്് ടൈലിന്റെ പണിയുമായി കഴിയുകയായിരുന്നെന്നാണ് അടുത്തകാലത്ത് നാട്ടിൽ ഇയാളെ
തൃശൂർ: പെട്രോൾപമ്പിൽ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി കരിമണി എന്നുവിളിക്കുന്ന കോടാലി ഒമ്പതിങ്ങൽ വട്ടപ്പറമ്പൻ ബിനീത്ത് (29) തൃശ്ശൂർ ഫ്‌ളാറ്റ് കൊലക്കേസിലെ മുഖ്യപ്രതിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന വി കെ റഷീന്റെ വലംകൈയെന്ന് പൊലീസ്.
തൃശ്ശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ ഷൊർണ്ണൂർ ലതാനിവാസിൽ സതീശനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന റഷിദിന്റെ ഡ്രൈവറായിട്ടാണ് ഇയാൾ നാട്ടിൽ അറിയപ്പെട്ടിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിരം. കരിമണി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബിനീത്തിനെതിരെ ചാലക്കുടി ,കൊടകര ,വെള്ളിക്കുളങ്ങര എന്നീ സ്റ്റേഷനുകളിലായി 11 കേസുകൾ ഉണ്ടെന്നും വെള്ളിക്കുളങ്ങര സ്‌റ്റേഷനിലെ ഗുണ്ടാലിസ്റ്റിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾക്കെതിരെ മയക്കുമരുന്ന് കേസും ആംസ് ആക്ടപ്രകാരമുള്ള കേസും ഉള്ളതായും പൊലീസ് വ്യക്തമാക്കി.
കോഴിക്കോട്് ടൈലിന്റെ പണിയുമായി കഴിയുകയായിരുന്നെന്നാണ് അടുത്തകാലത്ത് നാട്ടിൽ ഇയാളെ കുറിച്ച് പ്രചരിച്ചിരുന്ന വിവരമെന്നും വാഹനാപകടത്തെത്തുടർന്ന് സാരമായി പരിക്കേറ്റ ബിനീത്ത് കുറച്ചുകാലമായി കിടപ്പിലായിരുന്നെന്നും സൂചനയുണ്ട്. ഇതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ആക്രമ സംഭവമാണ് ഇതെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന പ്രഥാമിക വിവരം. മയക്കുമരുന്നിന് അടിമയായ കരിമണി പെട്ടെന്ന് പ്രകോപിതനാവുന്ന പ്രകൃതക്കാരനാണാണെന്നും ഇന്നലെ പെട്രോൾ പമ്പിലെ സംഭവത്തിന് വഴിതെളിച്ചതും ഈ സ്വഭാവമാണെന്നുമാണ് പൊലീസ് അനുമാനം.
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ മുപ്ലിയം സ്വദേശി മാണുകാടൻ വീട്ടിൽ ദിലീപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലാണ്. ആക്രമണത്തിൽ ദിലീപ് എത്തിയ ബൈക്ക് പൂർണമായും കത്തിനശിച്ചെങ്കിലും ഫ്യൂവൽ ഡിസ്പെൻസറിലേക്ക് തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കോടാലിക്കടുത്ത് മൂന്നുമുറി ചേലക്കാട്ടുകരയിലുള്ള പെട്രോൾ പമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണു സംഭവം.ഇന്ധനം നിറച്ചശേഷം ദിലീപിന്റെ ബൈക്ക് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പെട്രോൾ അടിച്ചശേഷം ദിലീപ് 2000 രൂപ നൽകിയെങ്കിലും ജീവനക്കാർ ചില്ലറ ആവശ്യപ്പെട്ടു. പത്തിന്റെ നോട്ടുകൾ എണ്ണിക്കൊടുക്കുന്നതിനിടെ പെട്രോൾ അടിക്കാനായി പിന്നിൽ നിന്ന ബിനീത്ത് ബഹളംവച്ചതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് കുപ്പിയിൽ വാങ്ങിയ പെട്രോൾ ബിനീത്ത് ദിലീപിന്റെ ദേഹത്തേയ്‌ക്കൊഴിച്ച് ലൈറ്റർ കൊണ്ടു തീ കൊടുക്കുകയായിരുന്നു. വസ്ത്രത്തിന് തീപിച്ചതിനെത്തുടർന്ന് അടുത്തുള്ള തോട്ടിൽ ചാടിയതിനാലാണ് ദിലീപിന്റെ ജീവൻ രക്ഷപെട്ടത്. 25 ശതമാനം പൊള്ളലുണ്ട്കൂടെയുണ്ടായിരുന്ന ചീനിക്ക വീട്ടിൽ സുരാജ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പമ്പ് ജീവനക്കാരിയായ സുധയുടെ കൈയ്ക്കും പൊള്ളലേറ്റു. മറ്റു ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
പുതുക്കാടുനിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് പൂർണമായും തീയണച്ചത്. പെട്രോൾ പമ്പിൽ തീയണയ്ക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.പെട്രോൾ പമ്പിലെ ക്യാമറയിൽ പതിഞ്ഞ പ്രതിയുടെ മുഖം ബിനീത്തിന്റേതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കണ്ടെത്തിയാൽ അറിയിക്കണമെന്നാവശ്യപ്പെട്ടുള്ള ഫോട്ടോ ഉൾപ്പെയുള്ള അറിയിപ്പും പൊലീസ് പുറത്തുവിട്ടു.