- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു; ഒരു മാസത്തിനിടെ ഇന്ധനവില വർദ്ധിച്ചത് 15 തവണ; വില വർധനവ് ആരംഭിച്ചത് ഫലപ്രഖ്യാപനം വന്നതിന് ശേഷം
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില ഇതിനോടകം നൂറ് കടന്നിട്ടുണ്ട്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വർദ്ധിച്ചത്.
ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടാകുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 92 പൈസയും ഡീസലിന് 91 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 95 രൂപ നാല് പൈസയും ഡീസലിന് 89 രൂപ 46 പൈസയുമാണ് വില.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർദ്ധന തുടങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story