വെല്ലിങ്ടണിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഇനി വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാം. ഗ്രേറ്റർ വെല്ലിങ്ടൺ റീജിയൻ കൗൺസിൽ ആണ് കഴിഞ്ഞ ദിവസം വളർത്തു മൃഗങ്ങളുമായി ബസുകളിലും, ട്രെയിനിലും, ഫെറിയിലും യാത്ര ചെയ്യാൻ അനുവാദം നല്കിയത്. ഏപ്രിൽ, അവസാനമോ ജൂലൈ പകുതിയോടെ ഈ നിയമം നിലവിൽ വരും.

പുതിയ നിയമങ്ങൾ നിർദ്ദേശിക്കുന്നതനുസരിച്ച് ഉടമകൾ വളർത്തുമൃഗമായി യാത്ര ചെയ്യുമ്പോൾ മറ്റുള്ളവർക്ക് പ്രശ്‌നങ്ങളുണ്ടായാൽ യാത്ര നിഷേധിക്കപ്പെടാം. മാത്രമല്ല പൊതുഗതാഗത സംവിധാനത്തിൽ തിരക്കുണ്ടെങ്കിലും വളർത്തുമൃഗങ്ങളുമായുള്ള നിഷേധിക്കപ്പെടാം.

മാത്രമല്ല വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനും ചലി നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. മൃഗങ്ങൾ പ്രത്യേക കാരിയറിലാലഗേജിലോ അല്ലെങ്കിൽ ഉടമയുടെ മടിയിലോ ആയിരിക്കണം. യാത്രക്കാരുടെ സുരക്ഷയും വളർത്തുമൃഗങ്ങളുടെ സുരക്ഷയും എപ്പോഴും ഉടമയ്ക്കായിരിക്കും, തിരക്ക് കുറഞ്ഞ സർവ്വീസുകളിലായിരിക്കും വളർത്തുമൃഗങ്ങളെ കയറ്റാൻ അനുവാദം ഉണ്ടാവുക, അംഗവൈകല്യങ്ങളുള്ള മൃഗങ്ങളെ പ്രത്യേക കൂട്ടിലാക്കി വേണം യാത്രചെയ്യിക്കാൻ തുടങ്ങിയ നിർദ്ദേശങ്ങൾ ഉടമകൾ കൃത്യമായി പാലിക്കണം.