- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലൈവറുടെ 'പേട്ട'യുടെ മരണമാസ് ടീസർ പുറത്തുവന്നു; രജനിയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ട ടീസറിന് മികച്ച പ്രതികരണം; ത്രസിപ്പിക്കുന്ന ബിജിഎമ്മുമായി അനിരുദ്ധും
ഇത് കലക്കും. രജനികാന്ത്-കാർത്തിക്ക് സുബ്ബരാജ് ചിത്രം 'പേട്ട'യുടെ ടീസർ പുറത്തുവന്നു. രജനിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ്. 'തലൈവർക്ക് പിറന്നാൾ ആശംസകൾ' നേരുകയാണ് ടീസറിലൂടെ 'പേട്ട'യുടെ അണിയറ പ്രവർത്തകർ. രജനിയുടെ കടുത്ത ആരാധകൻ കൂടിയായ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ആദ്യ രജനി ചിത്രമാണ് 'പേട്ട. സൺ പിക്‌ചേഴ്‌സാണ് നിർമ്മാണം. ടീസറിൽ മികച്ച് നിൽക്കുന്നത് വിന്റേജ് കാലഘട്ടത്തിലെ രജനിയും അനിരുദ്ധിന്റെ മികച്ച പശ്ചാത്തല സംഗീതവുമാണ്. സിമ്രൻ, തൃഷ, വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ദിവസങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടിരുന്നു. അനിരുദ്ധ രവിചന്ദർ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. പൊങ്കൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ രജനിയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. അജിത്ത് നയൻതാര ജോഡികളുടെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളിലെത്തും.
ഇത് കലക്കും. രജനികാന്ത്-കാർത്തിക്ക് സുബ്ബരാജ് ചിത്രം 'പേട്ട'യുടെ ടീസർ പുറത്തുവന്നു. രജനിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ്. 'തലൈവർക്ക് പിറന്നാൾ ആശംസകൾ' നേരുകയാണ് ടീസറിലൂടെ 'പേട്ട'യുടെ അണിയറ പ്രവർത്തകർ. രജനിയുടെ കടുത്ത ആരാധകൻ കൂടിയായ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ആദ്യ രജനി ചിത്രമാണ് 'പേട്ട. സൺ പിക്‌ചേഴ്‌സാണ് നിർമ്മാണം. ടീസറിൽ മികച്ച് നിൽക്കുന്നത് വിന്റേജ് കാലഘട്ടത്തിലെ രജനിയും അനിരുദ്ധിന്റെ മികച്ച പശ്ചാത്തല സംഗീതവുമാണ്.
സിമ്രൻ, തൃഷ, വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ദിവസങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടിരുന്നു. അനിരുദ്ധ രവിചന്ദർ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. പൊങ്കൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ രജനിയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. അജിത്ത് നയൻതാര ജോഡികളുടെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളിലെത്തും.