- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേട്ടയിലെ അനീഷിന്റെ ദുരഭിമാന കൊലപാതകം; മകളുമായുള്ള പ്രണയത്തിന്റെ പേരിൽ മുൻവൈരാഗ്യം; വിളിച്ചു വരുത്തി കുത്തിക്കൊന്നെന്ന് കുറ്റസമ്മതം നടത്തി സൈമൺ ലാലൻ; തടഞ്ഞുവെച്ച് നെഞ്ചിലും കഴുത്തിലും കുത്തിയെന്ന് മൊഴി
തിരുവനന്തപുരം: പേട്ടയിൽ 19കാരനായ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലപാതകമെന്ന് തെളിയുന്നു. മകളുമായുള്ള പ്രണയത്തിന്റെ പേരിൽ സൈമൺ ലാലൻ അനീഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. മുൻവൈരാഗ്യത്തിന്റെ പേരിലാണ് യുവാവിനെ സൈമൺ കൊലപ്പെടുത്തിയത്. വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്.
യുവാവിനെ തടഞ്ഞുവെച്ച് കഴുത്തിലും നെഞ്ചിലും സൈൺ കൊലപ്പെടുത്തുകയായിരുന്നു. കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ തന്നെ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി കണ്ടെത്തിയത്. വാട്ടൽ മീറ്റർ ബോക്‌സിലാണ് കത്തി ഒളിപ്പിച്ചത്. മോഷ്ടാവെന്ന് കരുതി കൊലപ്പെടുത്തിയതെന്ന കഥയാണ് ഇതോടെ പൊളിയുന്നത്. മകളെടു പ്രണയത്തെ പിതാവ് എതിർത്തിരുന്നു. വിലക്കിയിട്ടും ബന്ധം തുടർന്നതോടെയാണ് വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. ഇതോടെ അരുംകൊല സംബന്ധിച്ച ഗൂഢാലോചനയുടെ വിവരങ്ങലാണ് പുറത്തുവരുന്നത്.
നേരത്തെ അനീഷ് ജോർജ്ജിന്റെ ഫോൺരേഖകളും പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺ സുഹൃത്തിന്റെ അമ്മയുടെ ഫോണിൽ നിന്നും കോൾ വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. പേട്ട ചായക്കൂടി റോഡിലെ പെൺസുഹൃത്തിന്റെ വീട്ടിൽ 19 കാരനായ അനീഷ് കുത്തേറ്റ് കൊല്ലപ്പെടുന്നത് തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്കാണെന്നാണ് പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. ഇതിനു തൊട്ടു മുൻപ് 3.20ന് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയും പ്രതി സൈമൺ ലാലന്റെ ഭാര്യയുമായ ആശ വിളിച്ചതിന്റെ തെളിവ് പുറത്തുവന്നു. ഉറക്കത്തിലായിരുന്ന ഡോളി കോൾ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു. 4:29 ന് ആശയെ തിരിച്ചുവിളിച്ച ഡോളി മകനെക്കുറിച്ച് തിരക്കി. പൊലീസിൽ അന്വേഷിക്കണമെന്ന മറുപടിയാണ് ആശ നൽകിയതെന്ന് ഡോളി പറയുന്നു.
ആശയും മകളും അനീഷും ചേർന്ന് തലേന്ന് നഗരത്തിലെ മാളിൽ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തിൽ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിച്ചത്. ഇതിന്റെ തെളിവുകൾ കൊല നടന്ന വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും കുടുംബം പറയുന്നു. ചൊവ്വാഴ്ച പെൺകുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലുമാളിൽ പോയിരുന്നു. മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുമ്പും വിലക്കിയിരുന്നതായും പൊലീസ് പറയുന്നു. ഇത് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ഇത് സംബന്ധിച്ചും ലാലന്റെ കർശന നിലപാടുകളിലും കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.
ഒരേ ദേവാലയത്തിൽ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങൾ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു. ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു. തന്റെ വിലക്ക് മറികടന്നും ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നാണ് ലാലനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ