- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചുവീഴട്ടെ ആയുധമേന്തുന്ന രാഷ്ട്രീയ സംസ്‌കാരം; കുഴിച്ചുമൂടട്ടെ സഹോദരന് നേരെ ഓങ്ങിയേക്കാവുന്ന വാളുകൾ; 'പെട്ടി 6' വൈറലാകുന്നു
കൊച്ചി: കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകുന്ന പെട്ടി 6' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞയനുസരിച്ച് തല്ലാനും കൊല്ലാനും നടക്കുന്ന അണികൾക്ക് പുനർവിചിന്തനത്തിന് അവസരം നൽകുന്നതാണ് ഷൈൻ ടോം ചാക്കോ മുഖ്യ കഥാപാത്രമായി വേഷമിടുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം. ഈ മാസം 21-ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത പെട്ടി 6' ഒരാഴ്ചയ്ക്കുള്ളിൽ 20,000 ഓളം പേർ കണ്ടു കഴിഞ്ഞുവെന്നത് തന്നെ ഇതിന്റെ സാമൂഹിക പ്രസക്തി വിളിച്ചോതുന്നതാണെന്ന് സംവിധായകൻ എംസി ജോസഫ് പറയുന്നു. രാഷ്ട്രീയ കുറ്റകൃത്യങ്ങളിലേക്കെത്തിപ്പെടുന്ന മൂന്ന് യുവാക്കളിലുണ്ടാകുന്ന മാനസാന്തരമാണ് ചിത്രത്തിന്റെ പ്രമേയം. ഒരാൾ കൊല്ലപ്പെടുമ്പോൾ അനാഥമാക്കപ്പെടുന്ന കുടുംബവും ആക്രമണത്തിൽ അംഗഭംഗം സംഭവിക്കുന്നവരും അക്രമിയുടെ മനസിലുണ്ടാക്കുന്ന അസ്വസ്ഥതയാണ് ചിത്രം വരച്ചുക്കാട്ടുന്നത്. നാടിന് വേണ്ടിയാണ് കൊലപാതകങ്ങൾ ചെയ്യുന്നതെന്ന ധാരണ കൊലയാളിയിൽ വളർത്താൻ രാഷ്ട്രീയ നേതൃത്വം വിജയിക്കുന്നു. എന്നാൽ അതല്ലെന്ന് അവർ തിരിച്ചറിയ
കൊച്ചി: കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകുന്ന പെട്ടി 6' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞയനുസരിച്ച് തല്ലാനും കൊല്ലാനും നടക്കുന്ന അണികൾക്ക് പുനർവിചിന്തനത്തിന് അവസരം നൽകുന്നതാണ് ഷൈൻ ടോം ചാക്കോ മുഖ്യ കഥാപാത്രമായി വേഷമിടുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം.
ഈ മാസം 21-ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത പെട്ടി 6' ഒരാഴ്ചയ്ക്കുള്ളിൽ 20,000 ഓളം പേർ കണ്ടു കഴിഞ്ഞുവെന്നത് തന്നെ ഇതിന്റെ സാമൂഹിക പ്രസക്തി വിളിച്ചോതുന്നതാണെന്ന് സംവിധായകൻ എംസി ജോസഫ് പറയുന്നു. രാഷ്ട്രീയ കുറ്റകൃത്യങ്ങളിലേക്കെത്തിപ്പെടുന്ന മൂന്ന് യുവാക്കളിലുണ്ടാകുന്ന മാനസാന്തരമാണ് ചിത്രത്തിന്റെ പ്രമേയം. ഒരാൾ കൊല്ലപ്പെടുമ്പോൾ അനാഥമാക്കപ്പെടുന്ന കുടുംബവും ആക്രമണത്തിൽ അംഗഭംഗം സംഭവിക്കുന്നവരും അക്രമിയുടെ മനസിലുണ്ടാക്കുന്ന അസ്വസ്ഥതയാണ് ചിത്രം വരച്ചുക്കാട്ടുന്നത്.
നാടിന് വേണ്ടിയാണ് കൊലപാതകങ്ങൾ ചെയ്യുന്നതെന്ന ധാരണ കൊലയാളിയിൽ വളർത്താൻ രാഷ്ട്രീയ നേതൃത്വം വിജയിക്കുന്നു. എന്നാൽ അതല്ലെന്ന് അവർ തിരിച്ചറിയുമ്പോഴേക്കും അവരിൽ ഒരുതരം ഭീതി വളർത്തിയെടുക്കാനും നേതൃത്വം വിജയിക്കുന്നതോടെ വീണ്ടും വീണ്ടും കൊലപാതകങ്ങൾ നടത്താൻ അവർ നിർബന്ധിതരാകുന്നതായാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിന്റെ അവസാനം 'മരിച്ചുവീഴട്ടെ ആയുധമേന്തുന്ന രാഷ്ട്രീയ സംസ്‌കാരം, കുഴിച്ചുമൂടട്ടെ സഹോദരന് നേരെ ഓങ്ങിയേക്കാവുന്ന വാളുകൾ' എന്ന മുദ്രാവാക്യം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറെ പ്രസക്തമാണ്.
പേരക്ക മീഡിയയുടെ ബാനറിൽ ബൈജു ചമ്പക്കരയും റെക്സൺ ആന്റണിയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ എംസി ജോസഫ് തന്നെ രചനയും നിർവഹിച്ചിട്ടുള്ള ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടി.ഡി. ശ്രീനിവാസാണ്. ഹിഷാം അബ്ദുൾ വഹാബാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.