- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ സഞ്ചരിക്കുമ്പോഴും ഹെൽമറ്റ് നിർബന്ധമോ? കാറിൽ സഞ്ചരിച്ച യുവാവിന് ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പെറ്റിയടിച്ച് ആലപ്പുഴ വള്ളികുന്നം പൊലിസ്; ആടിനെ പട്ടിയാക്കുന്ന നടപടിക്കെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസവും പ്രതിഷേധവും; ഉന്നതാധികാരികൾക്കു പരാതി നല്കാനൊരുങ്ങി കാറുടമ
ആലപ്പുഴ: ടൂവീലറിൽ മാത്രമല്ല കാറിൽ സഞ്ചരിച്ചാലും ഹെൽമെറ്റ് വേണം. പുതിയ നിയമം നടപ്പിലാക്കിയത് വള്ളികുന്നം പൊലീസ്. ചുനാട് സ്വദേശി ഇലിപ്പക്കുളം തോട്ടുങ്കൽ അൻസർ ലത്തീഫിനാണ് ഇങ്ങനെ പിഴ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വള്ളികുന്നം ചുനാട്-കാമ്പിശ്ശേരി റോഡിൽ പൊലീസിന്റെ വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. അൻസർ ലത്തീഫ് കാറിൽ അത് വഴി വരികയായിരുന്നു. പൊലീസ് കൈകാട്ടിയതിനെ തുടർന്ന് അൻസർ വാഹനം നിർത്തി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പെറ്റി അടക്കണമെന്നും എസ്.ഐയുടെ അടുത്തേക്ക് ചെല്ലാനും പൊലീസുകാരൻ നിർദ്ധേശിച്ചു. എസ്.ഐയുടെ അടുത്തേക്ക് ചെന്ന അൻസറിനോട് വണ്ടി നമ്പർ ചോദിക്കുകയും നൂറു രൂപ വാങ്ങി റെസീപ്റ്റ് നൽകുകയുമായിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം റസിപ്റ്റ് പരിശോദിച്ചപ്പോഴാണ് ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിനാണ് പെറ്റി ചുമത്തിയതെന്ന് മനസ്സിലായത്. റസീപ്റ്റിൽ KL-02-X-1201 എന്ന വാഹന നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അൻസാറിന്റെ മാരുതി ആൾട്ടോ കാറിന്റെ നമ്പറാണ്. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽനി
ആലപ്പുഴ: ടൂവീലറിൽ മാത്രമല്ല കാറിൽ സഞ്ചരിച്ചാലും ഹെൽമെറ്റ് വേണം. പുതിയ നിയമം നടപ്പിലാക്കിയത് വള്ളികുന്നം പൊലീസ്. ചുനാട് സ്വദേശി ഇലിപ്പക്കുളം തോട്ടുങ്കൽ അൻസർ ലത്തീഫിനാണ് ഇങ്ങനെ പിഴ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വള്ളികുന്നം ചുനാട്-കാമ്പിശ്ശേരി റോഡിൽ പൊലീസിന്റെ വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. അൻസർ ലത്തീഫ് കാറിൽ അത് വഴി വരികയായിരുന്നു. പൊലീസ് കൈകാട്ടിയതിനെ തുടർന്ന് അൻസർ വാഹനം നിർത്തി.
സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പെറ്റി അടക്കണമെന്നും എസ്.ഐയുടെ അടുത്തേക്ക് ചെല്ലാനും പൊലീസുകാരൻ നിർദ്ധേശിച്ചു. എസ്.ഐയുടെ അടുത്തേക്ക് ചെന്ന അൻസറിനോട് വണ്ടി നമ്പർ ചോദിക്കുകയും നൂറു രൂപ വാങ്ങി റെസീപ്റ്റ് നൽകുകയുമായിരുന്നു.
പിന്നീട് വീട്ടിലെത്തിയ ശേഷം റസിപ്റ്റ് പരിശോദിച്ചപ്പോഴാണ് ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിനാണ് പെറ്റി ചുമത്തിയതെന്ന് മനസ്സിലായത്. റസീപ്റ്റിൽ KL-02-X-1201 എന്ന വാഹന നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അൻസാറിന്റെ മാരുതി ആൾട്ടോ കാറിന്റെ നമ്പറാണ്. മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽനിന്നും ഇത് കാറിന്റെ നമ്പർ തന്നെയാണെന്നു ബോധ്യമാകും.
അൻസാർ അപ്പോൾതന്നെ ഇക്കാര്യം കാട്ടി ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൻ ഹിറ്റായിരിക്കുകയാണ്. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പൊലീസിന്റെ നടപടിയെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിക്കുകയാണ്.
കാറിൽ സഞ്ചരിച്ച തനിക്ക് ഹെൽമറ്റ് ഇല്ലാത്തതിനാൽ പെറ്റി ചുമത്തിയ പൊലീസ് നടപടിക്കെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് അൻസാർ.
ഏതാനം നാളുകൾക്ക് മുൻപാണ് ഇതേ സ്റ്റേഷനിലെ പൊലീസുകാരൻ വാഹന പരിശോദനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ ലാത്തിവീശി എറിഞ്ഞ് വീഴ്‌ത്തിയ സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു.