എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ എല്ലാ പരാതികളും അഭിപ്രായങ്ങളും കേൾക്കുവാനും ആവശ്യമായ നടപടികൾ ത്വരിതഗതിയിൽ കൈക്കൊള്ളാനും ലക്ഷ്യമിട്ടുകൊണ്ട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) സംഘടിപ്പിക്കുന്ന ''പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികിൽ (നിധി ആപ്‌കെ നികട്) എന്ന പരിപാടി 2018 ജൂൺ മാസം 11-ാം തീയതി തിരുവനന്തപുരത്ത് പട്ടത്തുള്ള റിജീയണൽ പി.എഫ്. ഓഫീസിൽ നടക്കും.

തിരുവനന്തപുരം റിജീയണൽ പി.എഫ്. ഓഫീസിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്കും പി.എഫ്. അംഗങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പി.എഫ്. അംഗങ്ങൾക്കും ഉച്ചയ്ക്ക് മൂന്നു മുതൽ നാലു മണി വരെ തൊഴിലുടമകൾക്കും തൊഴിലാളി സംഘടനകൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

പരിപാടിയിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരാതികൾ വ്യക്തമായി എഴുതി 'നിധി ആപ്‌കെ നികട്' എന്ന് രേഖപ്പെടുത്തി മെയ്‌ 31ന് മുൻപ് ലഭിക്കത്തക്ക വിധത്തിൽ താഴെ പറയുന്ന മേൽവിലാസത്തിൽ അയച്ചു തരികയോ നേരിട്ട് നൽകുകയോ ചെയ്യേണ്ടതാണ്.

റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ
ഭവിഷ്യനിധി ഭവൻ
പട്ടം, തിരുവനന്തപുരം -695004
പരാതിയിൽ നിർബന്ധമായും പി.എഫ്. അക്കൗണ്ട് നമ്പർ / പി.പി.ഒ. നമ്പർ / യു.എ.എൻ എഴുതേണ്ടതാണ്.