- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജന്റെ കോവിഡ് ചികിത്സയ്ക്കായി പരിയാരത്ത് പ്രത്യേക മെഡിക്കൽ ബോർഡ്; ആശുപത്രിയിൽ നേതാവിനെ പ്രവേശിപ്പിച്ചത് ശാരീരിക അവശതകൾ കാരണം
കണ്ണൂർ: കോവിഡ് ബാധിച്ചു ചികിത്സ തേടിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനായി' പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കോവിഡ് രോഗബാധയെ തുടർന്നുള്ള ശാരീരിക അവശതകൾ കാരണമാണ് ജയരാജനെ കുത്തുപറമ്പ് പാട്യത്തെ വീട്ടിൽ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്‌ച്ച രാത്രിയാണ് ജയരാജനെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. പ്രിൻസിപ്പാൾ ഡോ.കെ.അജയകുമാർ മെഡിക്കൽ സുപ്രണ്ട് ഡോ.കെ.സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്. ഡോ. ഡി. കെ മനോജ് കാഷ്വാലിറ്റി ഡെപ്യുട്ടി മെഡിക്കൽ സുപ്രണ്ട് ഡോ.വിമൽ റോഹൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ.എസ്.എം അഷ്‌റഫ്.മെഡിസിൻ വിഭാഗം മേധാവി ഡോ.കെ.രഞ്ചിത്ത്, നോഡൽ ഓഫിസർ ഡോ.പ്രമോദ്, കമ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.കെ.രഞ്ചിത്ത് 'നോ ഡൽ ഓഫിസർ ഡോ.പ്രമോദ്, കമ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ.കെ ജയശ്രി എന്നിവരുൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്.