ഹ്‌റിനിൽ ലൈസൻസുള്ള ഏതൊരാൾക്കും അഞ്ച് ഫാർമസിവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കാൻ അനുമതി നൽകിക്കൊണ്ട് തീരുമാനമായി. 1997ൽ നിലവിൽ വന്ന നിയമം അനുസരിച്ച് ബഹ്‌റിനി വംശജരായ ഫാർമസിയിൽ ഡിഗ്രിയുള്ളവർക്ക് മാത്രമേ രാജ്യത്ത് ഫാർമസി തുറക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനമനുസരിച്ച് താൽപ്പര്യമുള്ളവർക്ക് അഞ്ച് ഫാർമസികൾ വരെ രാജ്യത്ത് സ്ഥാപിക്കാൻ അനുമതി നൽകും.

നിലവിലെ നിയമമനുസരിച്ച് ഒരു ഫാർമസി തുറക്കാൻ മാത്രമാണ് അനുമതി. ഇത്തരത്തിൽ ഫാർമസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഗൾഫിലെ ഒരേ ഒരു രാജ്യം ബഹ്‌റിനാണ്. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിയെക്കുറിച്ച് ആലോചനയുണ്ടായത്. താൽപ്പര്യമുള്ളവർക്ക് അഞ്ച് ഫാർമസികൾ വരെ രാജ്യത്ത് സ്ഥാപിക്കാൻ അനുമതി നൽകുന്നതാണ് പുതിയ ഭേദഗതി.

ഫാർമസികൾ 250 മീറ്ററെങ്കിലും അകലത്തിലാ ിരിക്കണമെന്ന നിബന്ധനയും മാറ്റിയാണ് പുതിയ ഭേദഗതി പുറത്തിറക്കിയിരിക്കുന്നത്.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ