റിയോ ഡി ജനീറോ: അഞ്ചാം സ്വർണത്തോടെ ഒളിമ്പിക്‌സ് വേദിയോടു നീന്തൽക്കുളത്തിലെ ഇതിഹാസം മൈക്കൽ ഫെൽപ്‌സ് വിടപറഞ്ഞു. 4x100 മീറ്റർ മെഡ്‌ലെ റിലേയിൽ ഫെൽപ്‌സ് ഉൾപ്പെട്ട അമേരിക്കൻ ടീം ഒളിമ്പിക് റിക്കാർഡോടെയാണ് സ്വർണം നേടിയത്.

ഇതോടെ ഫെൽപ്‌സിന്റെ ഒളിമ്പിക് സ്വർണ മെഡലുകളുടെ സ്വർണ നേട്ടം 23 ആയി. റിയോ തന്റെ അവസാന ഒളിമ്പിക് വദിയായിരിക്കുമെന്ന് നേരത്തെ ഫെൽപ്‌സ് പ്രഖ്യാപിച്ചിരുന്നു. മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ ആകെ 28 ഒളമ്പിക് മെഡലുകൾ സ്വന്തമാക്കിയാണ് ഫെൽപ്‌സ് ഒളിമ്പിക് മത്സരങ്ങളോട് വിടപറഞ്ഞത്.

റിയോയ്ക്ക് ശേഷം ഒളിമ്പിക്‌സിൽ നിന്ന് വിരമിക്കുമെന്നു നേരത്തെ തന്നെ ഫെൽപ്‌സ് അറിയിച്ചിരുന്നു. അവസാന മത്സരത്തിലും സ്വർണം നേടിയാണ് ഈ ഇതിഹാസതാരം വിടവാങ്ങുന്നത്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ