ഷിക്കാഗോ: ഫിലിപ്പ് മഠത്തിപ്പറമ്പിൽ (78) ഷിക്കോഗായിൽ മാർച്ച് 13-ന് നിര്യാതനായി.  പരേതൻ കല്ലറ പഴയപള്ളി ഇടവകാംഗമാണ്.  ഭാര്യ ലീലാമ്മ  നീണ്ടൂർ പ്രാലേൽ കുടുംബാംഗം.  മക്കൾ ആനിയമ്മ, സാബു, സുജ, സാജു, സുബി.  മരുമക്കൾ അലക്‌സ് വട്ടക്കുളം, ഷില്ലി കടവിൽ, ജോപ്പൻ മാറനാട്ട്, ആലീസ് വിരുത്തിക്കുളങ്ങര, സജി തേക്കുംകാട്ടിൽ.

സഹോദരങ്ങൾ: മേരിക്കുട്ടി കണ്ടാരപ്പള്ളിൽ, പരേതനായ ജോസ്, സിറിയക്ക് തോമസ് (കാനഡ). കൊച്ചുമക്കൾ അലൻ, എയ്മി സ്‌റ്റേയ്‌സി, ഫിൽമോൻ, ഷോൺ, ഷോബിൻ, സ്റ്റീവ്, സെറിൻ, സേറ, സ്‌നേഹ, ഷെയ്ൻ.

വേയ്ക്ക് സെന്റ് മേരീസ് ക്‌നാനായ ചർച്ച് മോർട്ടൻ ഗ്രോവ് മാർച്ച് 22 ഞായർ വൈകുന്നേരം 5 മണി മുതൽ 9.30 വരെ.  സംസ്‌ക്കാര ശുശ്രൂഷകൾ മാർച്ച് 23 രാവിലെ 9.30-ന് സെന്റ് മേരീസ് ക്‌നാനായ ചർച്ചിൽ ആരംഭിക്കുന്നതും അതേത്തുടർന്ന് മൃതസംസ്‌ക്കാരം നൈൽസിലുള്ള മേരിഹിൽ സിമിറ്ററിയിൽ നടത്തും.