- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിന്റെ വായിൽ തുണി തിരുകി കൊലപ്പെടുത്തി ! 33 കാരിയായ ഫിലിപ്പീൻ യുവതിക്ക് ദുബായ് കോടതി വിധിച്ചത് 25 വർഷം കഠിന തടവ് ; യുവതി ദുബായിലെത്തിയത് വീട്ടു ജോലിക്കായി; ശുചിമുറിയിൽ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ കുരുക്കായത് സ്പോൺസറുടെ സഹോദരിയുടെ മൊഴി
ദുബായ് : നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തി ഫിലിപ്പീൻ യുവതി. ദുബായിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. അവിഹിത ബന്ധത്തിലാണ് ഇവർക്ക് കുട്ടിയുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ 33കാരിയായ യുവതിക്ക് ദുബായ് കോടതി ജീവപര്യന്തം കഠിന തടവിന് വിധിച്ചു. 25 വർഷമാണ് യുവതി ജയിൽ ശിക്ഷ അനുഭവിക്കേണ്ടത്. ദുബായ് പ്രാഥമിക കോടതിയിലായിരുന്നു കേസിന്റെ വിചാരണ. വീട്ടു ജോലിക്കെന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം യുവതി ദുബായിലെത്തിയത്. ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടു കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അവിഹിത ബന്ധത്തിൽ ഉണ്ടായ ആൺകുട്ടിയെ ശുചിമുറിയിൽ വെച്ച് വായിൽ തുണിതിരുകിയാണ് യുവതി കൊലപ്പെടുത്തിയത്. 2017 സെപ്റ്റംബർ 16ന് സ്പോൺസറുടെ സഹോദരിയുടെ അൽ ഖാസിസിലുള്ള ഫ്ലാറ്റിലാണ് സംഭവം. ഇവരുടെ മാനസിക നിലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധന നടത്തിയിരുന്നു. ഇതിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. യുവതിയുടെ സ്പോൺസറുടെ സഹോദരി പൊലീസിന് നൽകി മൊഴിയാണ് ഇവരെ കുടുക്കിയത്. നടന്ന കാര്യങ്ങളെ കുറിച്ച് ഇ
ദുബായ് : നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തി ഫിലിപ്പീൻ യുവതി. ദുബായിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. അവിഹിത ബന്ധത്തിലാണ് ഇവർക്ക് കുട്ടിയുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ 33കാരിയായ യുവതിക്ക് ദുബായ് കോടതി ജീവപര്യന്തം കഠിന തടവിന് വിധിച്ചു. 25 വർഷമാണ് യുവതി ജയിൽ ശിക്ഷ അനുഭവിക്കേണ്ടത്. ദുബായ് പ്രാഥമിക കോടതിയിലായിരുന്നു കേസിന്റെ വിചാരണ. വീട്ടു ജോലിക്കെന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം യുവതി ദുബായിലെത്തിയത്.
ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടു കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അവിഹിത ബന്ധത്തിൽ ഉണ്ടായ ആൺകുട്ടിയെ ശുചിമുറിയിൽ വെച്ച് വായിൽ തുണിതിരുകിയാണ് യുവതി കൊലപ്പെടുത്തിയത്. 2017 സെപ്റ്റംബർ 16ന് സ്പോൺസറുടെ സഹോദരിയുടെ അൽ ഖാസിസിലുള്ള ഫ്ലാറ്റിലാണ് സംഭവം. ഇവരുടെ മാനസിക നിലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധന നടത്തിയിരുന്നു. ഇതിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
യുവതിയുടെ സ്പോൺസറുടെ സഹോദരി പൊലീസിന് നൽകി മൊഴിയാണ് ഇവരെ കുടുക്കിയത്. നടന്ന കാര്യങ്ങളെ കുറിച്ച് ഇവർ മൊഴി നൽകിയതിങ്ങനെ.'സംഭവ ദിവസം ഒരു മണിയോടെ ഫിലിപ്പിൻ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തിൽ ഫ്ലാറ്റിൽ കണ്ടു. കാര്യം തിരക്കിയപ്പോൾ, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നു പറഞ്ഞു. തുടർന്ന് ശുചിമുറിയിൽ കയറിയ യുവതി ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലിൽ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവിൽ പുറത്തുവന്നപ്പോൾ അവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു. അടുക്കളയുടെ വാതിലിന് സമീപം അത് വച്ചു.
ഒരു കസേരയിൽ ഇരിക്കുകയും ചെയ്തു. യുവതിയെ വളരെ ക്ഷീണിതയായി കണ്ടതിനാൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. യുവതിയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സ്ഥിതി വഷളായതോടെ മൂന്നു മണിക്ക് ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഡോക്ടർ പറഞ്ഞത് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും'- സ്പോൺസറുടെ സഹോദരി കോടതിയിൽ പറഞ്ഞു.
തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫ്ലാറ്റിൽ എത്തിയ പൊലീസ് പലയിടത്തും രക്തം കണ്ടു. യുവതി കരുതിയിരുന്ന ബാഗിൽ നിന്നും മരിച്ച കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ ജനിച്ച കുഞ്ഞ് ആരോഗ്യവാൻ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി.