- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പോൺസററിയാതെ അദ്ദേഹത്തിന്റെ വില്ലയിൽ കാമുകനുമായി വേലക്കാരിയുടെ അവിഹിത ബന്ധം; സ്‌പോൺസറും കുടുംബവും പുറത്ത് പോകുമ്പോൾ ഫിലിപ്പിനി യുവതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത് രണ്ട് പുരുഷന്മാരെ; കാമുകിയെ കാണാൻ സ്ഥിരമായി വീട്ടിൽ കയറിയിറങ്ങിയ ഇന്ത്യക്കാരനായ ഡ്രൈവറും കുടുങ്ങും
ദുബായ്: സ്‌പോൺസറെ ചതിച്ച് അദ്ദേഹത്തിന്റെ വില്ലയിലേക്ക് സ്ഥിരമായി കാമുകനെ വിളിച്ചു കയറ്റി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട ഫിലിപ്പിനി യുവതിയും കാമുകനായ ഇന്ത്യക്കാരനും കുടുങ്ങും. ഇരുവർക്കുമെതിരായ കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇന്ന് പരിഗണിക്കും. സ്‌പോൺസറും കുടുംബവും ഇല്ലാതിരുന്ന സമയത്ത് ഇന്ത്യാക്കാരനായ ഡ്രൈവറെ വില്ലയിൽ പ്രവേശിപ്പിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 32 വയസ്സുള്ള ഫിലിപ്പിൻ യുവതിയും സ്‌പോൺസറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികൾ. ഈ വർഷം ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനുമായി സ്‌പോൺസറുടെ വില്ലയിൽ നിൽക്കുന്ന ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. 74 വയസ്സുള്ള മുൻസൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് കഴിഞ്ഞ ആറു വർഷമായി ഫിലിപ്പിൻ യുവതി ജോലി ചെയ്തിരുന്നത്. ഇദ്ദേഹവും ഭാര്യയും പുറത്ത് പോയ സമയത്ത് ഇന്ത്യക്കാരനായ കാമുകനെ യുവവതി വീട്ടിനുള്ളിലേക്ക് ക്ഷണിക്കുക ആയിരുന്നു. ഇതിന്റെ
ദുബായ്: സ്‌പോൺസറെ ചതിച്ച് അദ്ദേഹത്തിന്റെ വില്ലയിലേക്ക് സ്ഥിരമായി കാമുകനെ വിളിച്ചു കയറ്റി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട ഫിലിപ്പിനി യുവതിയും കാമുകനായ ഇന്ത്യക്കാരനും കുടുങ്ങും. ഇരുവർക്കുമെതിരായ കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇന്ന് പരിഗണിക്കും. സ്‌പോൺസറും കുടുംബവും ഇല്ലാതിരുന്ന സമയത്ത് ഇന്ത്യാക്കാരനായ ഡ്രൈവറെ വില്ലയിൽ പ്രവേശിപ്പിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 32 വയസ്സുള്ള ഫിലിപ്പിൻ യുവതിയും സ്‌പോൺസറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികൾ.
ഈ വർഷം ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനുമായി സ്‌പോൺസറുടെ വില്ലയിൽ നിൽക്കുന്ന ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. 74 വയസ്സുള്ള മുൻസൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് കഴിഞ്ഞ ആറു വർഷമായി ഫിലിപ്പിൻ യുവതി ജോലി ചെയ്തിരുന്നത്. ഇദ്ദേഹവും ഭാര്യയും പുറത്ത് പോയ സമയത്ത് ഇന്ത്യക്കാരനായ കാമുകനെ യുവവതി വീട്ടിനുള്ളിലേക്ക് ക്ഷണിക്കുക ആയിരുന്നു. ഇതിന്റെ ചിത്രങ്ങൾ യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഈ ചിത്രങ്ങൾ കണ്ട സ്‌പോൺസറുടെ ബന്ധു ഇദ്ദേഹത്തെ വിവരം അറിയിക്കുകയും ആയിരുന്നു.
ഇതറഞ്ഞ വീട്ടുടമ യുവതിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടി. ഇന്ത്യക്കാരനായ ഡ്രൈവറെ കൂടാതെ അപരിചിതനായ വ്യക്തിയും യുവതിയും ചേർന്നുള്ള ചിത്രങ്ങളും തന്റെ വില്ലയുടെ ലിവിങ് റൂമിലും മെയിൻ ഹാളിലും നിൽക്കുന്ന ചിത്രങ്ങളും കണ്ടു. ഒരു ഫിലിപ്പിൻ യുവാവിനെയും ഇന്ത്യക്കാരനായ സ്‌പോൺസറുടെ ഡ്രൈവറേയുമാണ് അകത്തേക്ക് വിളിച്ചു കയറ്റിയത്. റാസൽഖൈമയാണ് സ്‌പോൺസറുടെ സ്വദേശം. എല്ലാ വെള്ളിയാഴ്ചകളിലും കുടുംബത്തോടൊപ്പം ഇയാൾ അങ്ങോട്ടു പോവും. ഈ സമയം ഫിലിപ്പീൻ വീട്ടുജോലിക്കാരിയെ വിശ്വസിച്ച് വില്ല ഏൽപ്പിച്ചാണ് പോയിരുന്നത്. ഈ സമയത്താണ് യുവതി മറ്റുപുരുഷന്മാരെ വില്ലയിലേക്ക് ക്ഷണിച്ചിരുന്നതെന്ന് വ്യക്തമായി.
യുവതിയുടെ നീക്കങ്ങൾ മനസിലായപ്പോൾ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് ഇയാൾ യുവതിയേയും കാമുകന്മാരേയും കുടുക്കിയത്. ഇക്കാര്യങ്ങളെല്ലാം താൻവ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്‌പോൺസർ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ ഡ്രൈവർ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവർക്ക് വില്ലയ്ക്ക് പുറത്തുള്ള സ്ഥലത്താണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇയാൾക്ക് വില്ലയ്ക്ക് അകത്ത് കയറേണ്ട ആവശ്യമില്ലെന്നും സ്‌പോൺസർ പറയുന്നു.
ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് വീട്ടുജോലിക്കാരിയുമായി സംസാരിച്ചുവെന്ന് സ്‌പോൺസർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വില്ലയ്ക്കുള്ളിൽ മറ്റു പുരുഷന്മാരെ കൊണ്ടുവന്നിരുന്നുവെന്നു തന്നോടും ഭാര്യയോടും ഫിലിപ്പിൻ യുവതി സമ്മതിച്ചുവെന്ന് സ്‌പോൺസർ പറഞ്ഞു. ഞങ്ങൾ ഇല്ലാത്ത സമയങ്ങളിൽ വീട്ടുജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടേയും രണ്ടു പുരുഷന്മാരുടെയും ഒപ്പം ദുബായിലെ മാളുകളിലും മറ്റും കറങ്ങാൻ പോയിരുന്നുവെന്നും യുവതി സമ്മതിച്ചു.
ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ കാണുന്ന മോതിരം താൻ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്‌പോൺസർ ജൂലൈ രണ്ടിന് അൽ ഖാസിസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസിൽ ഉൾപ്പെട്ട ഫിലിപ്പിൻ യുവതിയും ഇന്ത്യക്കാരനായ ഡ്രൈവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബർ 19ന് പരിഗണിക്കും.