- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മക്കളെ ബാലപീഡകർക്ക് വിലപേശി വിൽക്കും; കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് കണ്ട് ആസ്വദിക്കുന്നവർക്കായി ലൈവ് സംപ്രേഷണം നടത്തും; ഫിലിപ്പിൻസിലെ കുഞ്ഞുങ്ങളുടെ ദുരന്തം ബിബിസി ലേഖികയുടെ ഒളിക്യാമറയിൽ കുടുങ്ങിയപ്പോൾ
കുഞ്ഞുകുട്ടികളെപ്പോലും രതിവൈകൃതങ്ങൾക്ക് ഇരയാക്കുകയും അതിന് മാതാപിതാക്കൾ തന്നെ കൂട്ടുനിൽക്കുകയും ചെയ്യുന്ന ദുരന്തമാണ് സ്റ്റാസി ഡൂലി എന്ന അന്വേഷണാത്മക പത്രപ്രവർത്തക ലോകത്തിന് മുന്നിൽ കാട്ടിത്തരുന്നത്. ബിബിസിയുടെ ലേഖിക ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഫിലിപ്പിൻസിലെ സമീപകാല ചിത്രമാണ്. ' മംസ് സെല്ലിങ് ദേർ കിഡ്‌സ് ഫോർ മണി' എന്ന ഡോക്യുമെന്ററിയിലൂടെയാണ് സ്റ്റാസി ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ വെളിപ്പെടുത്തിയത്. അഞ്ചുവയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെ വിറ്റ് പണം വാങ്ങുന്ന മാതാപിതാക്കളെ സ്റ്റാസി കാട്ടിത്തരുന്നു. കുട്ടികളെ ബാലപീഡകർക്ക് വിറ്റതിന് അററ്റിലായ രണ്ട് സഹോദരിമാരുടെ കഥയും അവർ കാട്ടിത്തരുന്നു. ലോകമെമ്പാടുമുള്ള ബാലപീഡകർക്ക് തത്സമയം കണ്ടാസ്വദിക്കുന്നതിന് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിനാണ് സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നുമടക്കം ഒട്ടേറെപ്പേർ കുട്ടികളെത്തേടി ഫിലിപ്പിൻസീൽ എത്താറുണ്ടെന്ന് ഈ സഹോദരിമാർ സ്റ്റാസിയോട് പറഞ്ഞു. ഇവരെ അ
കുഞ്ഞുകുട്ടികളെപ്പോലും രതിവൈകൃതങ്ങൾക്ക് ഇരയാക്കുകയും അതിന് മാതാപിതാക്കൾ തന്നെ കൂട്ടുനിൽക്കുകയും ചെയ്യുന്ന ദുരന്തമാണ് സ്റ്റാസി ഡൂലി എന്ന അന്വേഷണാത്മക പത്രപ്രവർത്തക ലോകത്തിന് മുന്നിൽ കാട്ടിത്തരുന്നത്. ബിബിസിയുടെ ലേഖിക ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഫിലിപ്പിൻസിലെ സമീപകാല ചിത്രമാണ്. ' മംസ് സെല്ലിങ് ദേർ കിഡ്‌സ് ഫോർ മണി' എന്ന ഡോക്യുമെന്ററിയിലൂടെയാണ് സ്റ്റാസി ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ വെളിപ്പെടുത്തിയത്.
അഞ്ചുവയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെ വിറ്റ് പണം വാങ്ങുന്ന മാതാപിതാക്കളെ സ്റ്റാസി കാട്ടിത്തരുന്നു. കുട്ടികളെ ബാലപീഡകർക്ക് വിറ്റതിന് അററ്റിലായ രണ്ട് സഹോദരിമാരുടെ കഥയും അവർ കാട്ടിത്തരുന്നു. ലോകമെമ്പാടുമുള്ള ബാലപീഡകർക്ക് തത്സമയം കണ്ടാസ്വദിക്കുന്നതിന് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിനാണ് സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നുമടക്കം ഒട്ടേറെപ്പേർ കുട്ടികളെത്തേടി ഫിലിപ്പിൻസീൽ എത്താറുണ്ടെന്ന് ഈ സഹോദരിമാർ സ്റ്റാസിയോട് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത ഹോംലാൻഡ് ഏജന്റ് മൈക്കിന്റെ സഹായത്തോടെയാണ് സ്റ്റാസി ജയിലിലെത്തി സഹോദരിമാരെ കണ്ടത്. ചിലർ കുട്ടികളെ അതിക്രൂരമായ രതിവൈകൃതതങ്ങൾക്ക് ഇരയാക്കാൻപോലും ആവശ്യപ്പെടാറുണ്ടെന്നും പണത്തിനുവേണ്ടി അത് ചെയ്തിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.
കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പലർക്കും വേണ്ടത്. കുട്ടികളുടെ ദേഹത്ത് തീവെക്കുന്നതുപോലുള്ള പീഡനങ്ങളാണ് ചിലർ ആസ്വദിച്ചിരുന്നത്. ശരിക്കും മനോരോഗികളാണ് ഇക്കൂട്ടരെന്ന് അവരുടെ ചാറ്റുകളിൽനിന്ന് വ്യക്തമാണെന്ന് മൈക്ക് വെളിപ്പെടുത്തുന്നു. രഹസ്യക്യാമറകളുപയോഗിച്ചാണ് സ്റ്റാസി ഇത്തരം ദൃശ്യങ്ങൾ പകർത്തിയത്.
കുട്ടികളെ വിൽക്കാൻ തയ്യാറായ മറ്റൊരു സംഘം മാതാപിതാക്കളെയും മൈക്കിന്റെ സഹായത്തോടെ സ്റ്റാസി കണ്ടെത്തി. തങ്ങളുടെ മക്കൾ സെക്‌സിന് തയ്യാറാണെന്നാണ് മാതാപിതാക്കൾ സ്റ്റാസിയോടും മൈക്കിനോടും പറഞ്ഞത്. പൊലീസ് അറസ്റ്റ് ചെയ്ത് ഇവരെ ജയിലിലടച്ചു. കുട്ടികളാണ് എല്ലാത്തിനും തുടക്കമിട്ടതെന്നും തങ്ങൾ നിരപരാധികളാ ണെന്നുമുള്ള വാദമാണ് ഇവർ പൊലീസിന് മുന്നിൽ നിരത്തിയതെന്ന് സ്റ്റാസി പറയുന്നു.