ബാങ്കോക്ക്: മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഫിലിപ്പീൻസ് യുവതി കാട്രിയോണ എലൈസ ഗ്രേക്ക്. ദക്ഷിണാഫ്രിക്കയുടെ ടാമറിൻ ഗ്രീനും വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസുമാണ് ഒന്നും രണ്ടും റണ്ണറപ്പായത്. കഴിഞ്ഞവർഷത്തെ മിസ് യൂണിവേഴ്‌സായ ദെമി ലൈ നേൽ പീറ്റേർസ് കാട്രിയോണയെ കിരീടം ചൂടിപ്പിച്ചു. അവസാന 20 പേരിൽ പോലും ഇന്ത്യയുടെ നേഹാൽ ചുഡാസാമയ്ക്ക് ഇടം പിടിക്കാനായില്ല. സ്‌പെയിനിന്റെ ആംഗല പോൺസ് എന്ന ട്രാൻസ്‌ജെന്റർ വനിതയും മത്സരത്തിൽ പങ്കെടുത്തിരുന്നു.

ജീവിതത്തിൽ പടിച്ച ഏറ്റവും വലിയ പാഠമെന്താണെന്നും അത് മിസ് യൂണിവേഴ്‌സ് എന്ന നിലയ്ക്ക് എങ്ങനെ ഉപയോഗിക്കുമെന്നായിരുന്നു അവസാന ചോദ്യോത്തര വേളയിൽ കാട്രിയോണ എലൈസ ഗ്രേ നേരിട്ടത്. സദസിന്റെ നിറഞ്ഞ കൈയടി നേടുന്നതായിരുന്നു കാട്രിയോണയുടേ ഉത്തരം.

മനിലയിലെ ചേരികളിൽ ജീവിതം വളരെ ദാരിദ്രത്തിലാണ്. അവിടെ ഒരുപാട് പ്രവർത്തിക്കാറുണ്ട്. എല്ലാ അവസ്ഥകളിലെയും സൗന്ദര്യത്തെ കാണാൻ ഞാൻ പഠിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടികളിലെ. എല്ലാത്തരം അവസ്ഥകളെയും വളരെ പോസിറ്റീവായി കാണാൻ ശ്രമിക്കും അത്തരം അവസ്ഥകളിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് മനസിലാക്കാനും പറ്റുമെന്നുമായിരുന്നു കാട്രിയോണ എലൈസ ഗ്രേയുടെ മറുപടി.