പട്ടാളക്കാർക്ക് സ്ത്രീകളെ ബലാത്സംഗം ചെയ്യാമെന്ന പ്രസ്താവനയെ വിമർശിച്ച ചെൽസി ക്ലിന്റന് ചുട്ടമറുപടി നൽകി ഫിലിപ്പേൻസ് പ്രസഡന്റ് റോഡ്രിഗോ ഡ്യുറ്റേർട്ടേ. ചെൽസിയുടെ പിതാവും മുൻഅമേരിക്കൻ പ്രസിഡന്റുമായിരുന്ന ക്ലിന്റന് മോണിക്ക ലെവൻസ്‌കിയുണ്ടായിരുന്ന ബന്ധത്തെ പരാമാർശിച്ചായിരുന്നു ഡ്യുറ്റേർട്ടേയുടെ വിമർശനം.

തന്റെ പട്ടാളക്കാർക്ക് മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാമെന്നും അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നുമുള്ള ഡ്യുട്ടേർട്ടയുടെ പരാമർശത്തെയാണ് ചെൽസി വിമർശിച്ചത്.

നിന്റെ അച്ഛൻ ക്ലിന്റൺ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ വൈറ്റ് ഹൗസിൽ മോണിക്ക ലെവൻസ്‌കിയെ ബലാത്സംഗം ചെയ്തപ്പോൾ നിനക്ക് എന്ത് തോന്നിയെന്നാണ് ചെൽസിയോട് ഡ്യുട്ടേർട്ട ചോദിക്കുന്നത്. അന്ന് നിനക്ക് നിന്റെ അച്ഛനെ ഓർത്ത് നാണക്കേട് തോന്നിയോ എന്നും ഡ്യുട്ടേർട്ട ചോദിച്ചു.

അതേസമയം സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ച് ഡ്യുട്ടേർട്ട ഇതാദ്യമായല്ല വിവാദത്തിലാകുന്നത്. തെരഞ്ഞെടുപ്പ് കാലത്തും ഇയാൾ ഇത്തരം വിവാദങ്ങളിൽപെടുകയും മാപ്പ് പറഞ്ഞ് തടിയൂരുകയും ചെയ്തിട്ടുണ്ട്.