- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാമ സെറ്റിൽ തലവേദനയാകും; ഒഴിവാക്കണമെന്ന് സംവിധായകർക്ക് ഫോൺ കോളുകൾ; വിളിച്ചയാളിനെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പോയി; ലൊക്കേഷനിൽ കാരവൻ ആവശ്യപ്പെടുന്നത് അഹങ്കാരം കൊണ്ടോ ആഡംബരം കാണിക്കാനോ അല്ല; ലൊക്കേഷനിൽ സുരക്ഷിതമായി വസ്ത്രം മാറാൻ അതാണ് നല്ലതെന്ന തിരിച്ചറിവു കൊണ്ടാണ്: തുറന്നു പറഞ്ഞ് നടി ഭാമ
തിരുവനന്തപുരം: ലോഹിതദാസിന്റെ കണ്ടെത്തലായ ഭാമയ്ക്ക് അവസരങ്ങൾ കുറഞ്ഞതിനെ പറ്റി ഒട്ടേറെ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഭാമയുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ ഉയർന്നു. എന്നാൽ തനിക്ക് നേരേ അങ്ങിനെ ഒരു ആക്രമണവും ഉണ്ടായിട്ടില്ല എന്ന് ഭാമ വ്യക്തമാക്കിയിരുന്നു. വ്യാജവാർത്തകളിൽ പെടുത്തി വിവാദത്തിലേയ്ക്ക് വെറുതേ വലിച്ചിഴയ്ക്കക്കരുതേ എന്നും ഭാമ പറഞ്ഞിരുന്നു. എന്നാൽ മലയാള സിനിമയിൽ അവസരം കുറഞ്ഞതിൽ ചില അറിയാക്കഥകൾ ഉണ്ടെന്നാണ് ഭാമ ഇപ്പോൾ നല്കുന്ന സൂചന. വനിതാമാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ . സിനിമയിൽ ഭാമ പ്രശസ്തയായത് വളരെ പെട്ടെന്നായിരുന്നു. ലോഹിതദാസിന്റെ നിവേദ്യത്തിലെ നിഷ്‌ക്കളങ്കയായ പെൺകുട്ടിയെ ഹൃദയപൂർവ്വം മലയാളികൾ സ്വീകരിച്ചു. മറ്റ് ദക്ഷിണേന്ത്യയിലും ഭാമ പോപ്പുലർ താരമായി. എന്നാൽ ഇടക്കാലത്തോടെ ഭാമയ്ക്ക് അവസരങ്ങൾ കുറഞ്ഞു. ചിലർ ഭാമയെ ഒഴിവാക്കാൻ ശ്രമിച്ചതായി വാർത്തകളുമെത്തി. ഇതിനോട് പ്രതികരിക്കാൻ ഭാമ തയ്യാറായിരുന്നില്ല. എന്നാൽ അത്ത
തിരുവനന്തപുരം: ലോഹിതദാസിന്റെ കണ്ടെത്തലായ ഭാമയ്ക്ക് അവസരങ്ങൾ കുറഞ്ഞതിനെ പറ്റി ഒട്ടേറെ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഭാമയുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ ഉയർന്നു. എന്നാൽ തനിക്ക് നേരേ അങ്ങിനെ ഒരു ആക്രമണവും ഉണ്ടായിട്ടില്ല എന്ന് ഭാമ വ്യക്തമാക്കിയിരുന്നു. വ്യാജവാർത്തകളിൽ പെടുത്തി വിവാദത്തിലേയ്ക്ക് വെറുതേ വലിച്ചിഴയ്ക്കക്കരുതേ എന്നും ഭാമ പറഞ്ഞിരുന്നു. എന്നാൽ മലയാള സിനിമയിൽ അവസരം കുറഞ്ഞതിൽ ചില അറിയാക്കഥകൾ ഉണ്ടെന്നാണ് ഭാമ ഇപ്പോൾ നല്കുന്ന സൂചന. വനിതാമാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ .
സിനിമയിൽ ഭാമ പ്രശസ്തയായത് വളരെ പെട്ടെന്നായിരുന്നു. ലോഹിതദാസിന്റെ നിവേദ്യത്തിലെ നിഷ്‌ക്കളങ്കയായ പെൺകുട്ടിയെ ഹൃദയപൂർവ്വം മലയാളികൾ സ്വീകരിച്ചു. മറ്റ് ദക്ഷിണേന്ത്യയിലും ഭാമ പോപ്പുലർ താരമായി. എന്നാൽ ഇടക്കാലത്തോടെ ഭാമയ്ക്ക് അവസരങ്ങൾ കുറഞ്ഞു. ചിലർ ഭാമയെ ഒഴിവാക്കാൻ ശ്രമിച്ചതായി വാർത്തകളുമെത്തി. ഇതിനോട് പ്രതികരിക്കാൻ ഭാമ തയ്യാറായിരുന്നില്ല. എന്നാൽ അത്തരമൊരു ഇടപടെൽ തനിക്കെതിരെ നടന്നിരുന്നതായി സ്ഥിരീകരിക്കുകയാണ് താരമിപ്പോൾ.
ഇവർ വിവാഹിതരായാൽ എന്ന സിനിമയിലേയ്ക്ക് കരാറുറപ്പിച്ച കാലം. സംവിധായകനായ സജി സുരേന്ദ്രന്റെ ഫോണിലേയ്ക്ക് കോൾ വന്നു ഭാമയെ ഈ സിനിമയിൽ അഭിനയിപ്പിക്കരുത്. സിനിമ അനൗൺസ് ചെയ്തപ്പോഴേ ഒരാൾ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്ന് സംവിധായകൻ പറഞ്ഞപ്പോൾ അവർ തലവേദനയാകും എന്ന് സംവിധായകന് മുന്നറിയിപ്പ് നൽകി. അതവർ കാര്യമാക്കിയില്ല. എനിക്കും സിനിമയിൽ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു. സിനിമ നേരത്തേ തീരുമാനിച്ചപോലെ തന്നെ ചിത്രീകരണവും പൂർത്തിയാക്കി.
വീണ്ടും ചില സംവിധായകർ ഇത്തരം ഭീഷണികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാമ പറയുന്നു. വി എം വിനു സംവിധാനം ചെയ്ത മറുപടിയിൽ അഭിനയിക്കുന്ന അവസരം. ഷൂട്ടിങ് തീരാറായ ദിവസങ്ങളൊന്നിൽ വിനു ചേട്ടൻ പറഞ്ഞു. നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുൻപ് ഒരാൾ വിളിച്ചു ആവശ്യപ്പെട്ടു നിന്നെ മാറ്റണം അല്ലെങ്കിൽ പുലിവാലാകും എന്ന് ചേട്ടൻ എനിക്കൊരു ഉപകാരം ചെയ്യണം ആരാണ് വിളിച്ചതെന്ന് മാത്രമൊന്നു പറയാമോ? ഒരു കരുതലിന് വേണ്ടി മാത്രമാണ്.
ഞാൻ ആവശ്യപ്പെട്ടു. വിനുചേട്ടൻ പറഞ്ഞ പേര് കേട്ട് ഞാൻ ഞെട്ടി. ഞാനൊക്കെ ഒരുപാട് ബഹുമാനിക്കുന്ന ആൾ. ചില ചടങ്ങുകളിൽ വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിലില്ല. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല. '- ഭാമ പറയുന്നു.
പിന്നീട് തന്റെപേരിൽ ഒട്ടേറെ വിവാദങ്ങൾ ഉണ്ടായി. സിനിമയിൽ മാത്രമല്ല, സിനിമയ്ക്കു പുറത്തും തനിക്കെതിരേ വ്യാജവാർത്തകളുണ്ടായി. എന്തുകൊണ്ടാകാം അങ്ങനെ ഉണ്ടാകുന്നതെന്ന ചോദ്യത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതു കൊണ്ടാവാമെന്നായിരുന്നു ഭാമയുടെ മറുപടി. ഒരു പെൺകുട്ടി എന്ന നിലയിൽ സുരക്ഷിതത്വം തോന്നുന്ന ചില കാര്യങ്ങളിൽ വാശിപിടിക്കുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്നും ഭാമ പറഞ്ഞുവയ്ക്കുന്നു.
പഞ്ചപാവമായി സംസാരിക്കുമ്പോൾ അത് മുതലാക്കാൻ ഒട്ടേറെ പേരെത്തും. ചെറിയ ബഡ്ജറ്റേയുള്ളവെന്ന് പറഞ്ഞും പ്രതിഫലം മുഴുവനായി തരാതെയുമൊക്കെ വഞ്ചിക്കാൻ ശ്രമിക്കുന്നവരുണ്ട്. എനിക്ക് മധുരമായി സംസാരിക്കാനറിയില്ല. ബാക്കി തുക അടുത്ത സിനിമയിലെങ്കിലും തരാമോ എന്നൊക്കെ ചോദിക്കാൻ എനിക്ക് പറ്റില്ല- ഭാമ പറയുന്നു.
അതുപോലെ ലൊക്കേഷനിൽ കാരവൻ ആവശ്യപ്പെടുന്നത് അഹങ്കാരം കൊണ്ടോ ആഡംബരം കാണിക്കാനോ ഒന്നുമല്ല. ലൊക്കേഷനിൽ സുരക്ഷിതമായി വസ്ത്രംമാറാൻ അതാണ് നല്ലതെന്ന തിരിച്ചറിവുകൊണ്ടാണ്- ഇത്തരം കാര്യങ്ങൾക്കൊക്കെയാണ് താൻ പൊതുവെ പ്രതികരിക്കാറുള്ളതെന്നും ഭാമ പറയുന്നു. മലയാള സിനിമയിലുയർന്ന ആരോപണങ്ങൾക്ക് മറുപടി അറിയാൻ ഇനിയും കാത്തിരിക്കണമെന്നു തന്നെയാണ് സൂചന