- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19 വയസുള്ള മോളെ പോലെയാണോ 53 വയസുള്ള അമ്മ; ശരീരം മുഴുവൻ പ്രദർശിപ്പിച്ചുള്ള മിഷെലിന്റെയും മലിയയുടെയും ഫോട്ടോ ലഭിച്ച ആഹ്ലാദത്തിൽ പാപ്പരാസികൾ; മിയാമി ബീച്ചിൽ നിന്നുള്ള മടക്കം ആഘോഷമാക്കി സോഷ്യൽ മീഡിയ
ഒബാമ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ നിന്നു മാറിയെങ്കിലും ഈ കുടുംബത്തിന്റെ ഓരോ ചലനങ്ങളും ഇന്നും വാർത്തകളിൽ നിറയുന്നുണ്ട്. ഇപ്പോൾ ശരീരം മുഴുവൻ പ്രദർശിപ്പിച്ച് കൊണ്ടുള്ള ഒബാമയുടെ ഭാര്യ മിഷെലിന്റെയും മകൾ മലിയയുടെയും ചിത്രങ്ങൾ ലഭിച്ചത് പാപ്പരാസികൾ ആഘോഷിക്കുന്നതും അതു കൊണ്ട് തന്നെയാണ്. മിയാമി ബീച്ചിൽ നിന്നുള്ള ഇവരുടെ മടക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയടക്കമുള്ള മാധ്യമങ്ങളിൽ വൈറലായിത്തീർന്നിരിക്കുന്നത്. എന്നാൽ 19 വയസുള്ള മലിയ ഇത്തരത്തിൽ നടക്കുന്നതിൽ അത്ഭുതമില്ലെന്നും മറിച്ച് 53 വയസുള്ള അമ്മ മിഷെൽ ഇത്തരത്തിൽ നടക്കുന്നതെന്തിനാണെന്ന ചോദ്യവും ഇതിനിടെ ചിലർ നീരസത്തോടെ ചോദിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ശനിയാഴ്ച മിയാമി ബീച്ചിൽ വെയിൽ കാഞ്ഞ് സ്വിം സ്യൂട്ടിൽ തിരിച്ച് വരുന്ന മിഷെലിന്റെയും മൂത്തമകളുടെയും ചിത്രങ്ങളാണ് വൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളാൽ വലയം ചെയ്യപ്പെട്ടാണ് ഇവർ നടന്ന് നീങ്ങുന്നത്. വളരെ അപൂർവമായി മാത്രമേ ഇവർ ഇത്തരം വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെന്നതാണ് ഇവയെ വ്യത
ഒബാമ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ നിന്നു മാറിയെങ്കിലും ഈ കുടുംബത്തിന്റെ ഓരോ ചലനങ്ങളും ഇന്നും വാർത്തകളിൽ നിറയുന്നുണ്ട്. ഇപ്പോൾ ശരീരം മുഴുവൻ പ്രദർശിപ്പിച്ച് കൊണ്ടുള്ള ഒബാമയുടെ ഭാര്യ മിഷെലിന്റെയും മകൾ മലിയയുടെയും ചിത്രങ്ങൾ ലഭിച്ചത് പാപ്പരാസികൾ ആഘോഷിക്കുന്നതും അതു കൊണ്ട് തന്നെയാണ്. മിയാമി ബീച്ചിൽ നിന്നുള്ള ഇവരുടെ മടക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയടക്കമുള്ള മാധ്യമങ്ങളിൽ വൈറലായിത്തീർന്നിരിക്കുന്നത്. എന്നാൽ 19 വയസുള്ള മലിയ ഇത്തരത്തിൽ നടക്കുന്നതിൽ അത്ഭുതമില്ലെന്നും മറിച്ച് 53 വയസുള്ള അമ്മ മിഷെൽ ഇത്തരത്തിൽ നടക്കുന്നതെന്തിനാണെന്ന ചോദ്യവും ഇതിനിടെ ചിലർ നീരസത്തോടെ ചോദിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച മിയാമി ബീച്ചിൽ വെയിൽ കാഞ്ഞ് സ്വിം സ്യൂട്ടിൽ തിരിച്ച് വരുന്ന മിഷെലിന്റെയും മൂത്തമകളുടെയും ചിത്രങ്ങളാണ് വൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളാൽ വലയം ചെയ്യപ്പെട്ടാണ് ഇവർ നടന്ന് നീങ്ങുന്നത്. വളരെ അപൂർവമായി മാത്രമേ ഇവർ ഇത്തരം വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെന്നതാണ് ഇവയെ വ്യത്യസ്തമാക്കിയിരിക്കുന്നത്. ഒബാമയുടെ ഭരണകൂടത്തിലെ അഡ്‌മിനിസ്‌ട്രേഷൻ സീനിയർ അഡൈ്വസറായ വലെറി ജാറെറ്റ് അടക്കമുള്ളരെയും സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥരെയും ഇവർക്കൊപ്പം കാണാം.
വൈറ്റ് ബിക്കിനി ടോപ്പും അതിനോട് യോജിക്കുന്ന ഹൈവേസ്റ്റഡ് വൈറ്റ് ഡെനിം കട്ട്ഓഫ് ഷോർട്ടുകളുമാണ് മിഷെൽ ധരിച്ചിരിക്കുന്നത്. മണലിലൂടെ പാദരക്ഷയൊന്നും ധരിക്കാതെയാണ് മിഷെലിന്റെ സഞ്ചാരം. ഒരു കൈയിൽ ഷൂസ് പിടിച്ചിരിക്കുന്നത് കാണാം. തന്റെ സ്വിം സ്യൂട്ടിന് മേൽ മിഷെൽ ഒരു വൈറ്റ് ബ്ലൗസും ധരിച്ചിട്ടുണ്ടെങ്കിലും സ്വിം സ്യൂട്ട് കാണത്തക്കവിധത്തിൽ അതിന്റെ മുൻഭാഗം തുറന്നിരിക്കുന്നു. മലിയയും അമ്മയുടേതിന് സമാനമായ വേഷവിതാനത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ സ്വിം സ്യൂട്ടിന് മുകളിൽ ഒരു ടാൻ ഹൂഡിയാണ് മലിയ ധരിച്ചിരിക്കുന്നത്.
എന്നാൽ മലിയയുടെ കറുത്ത ബിക്കിനി ബോട്ടം ഇതിലൂടെ ദൃശ്യമാണ്. തന്റെ കൈയിൽ വൈറ്റ് സ്‌നിക്കേർസും ഐ ഫോണും ചാർജറും മലിയ പിടിച്ചിട്ടുമുണ്ട്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലിയ ഹോളിഡേ ബ്രേക്ക് ഹോം വർക്കിന്റെ ഭാഗമായിട്ടാണെന്ന വിധത്തിൽ ഒരു തടിച്ച പുസ്തകവും കൈയിലേന്തിയിരിക്കുന്നു. പുറം ലോകത്തെ ശ്രദ്ധിക്കാത്ത വിധത്തിലാണ് അമ്മയും മകളും യാതൊരു വിധത്തിലുമുള്ള കൂസലുമില്ലാതെ നടന്ന് നീങ്ങുന്നത്. വൈറ്റ് ഹൗസിൽ നിന്നിറങ്ങിയതിന് ശേഷമുള്ള ജീവിതം നന്നായി ആസ്വദിക്കുന്ന മുഖഭാവമാണ് ഇരുവർക്കുമുള്ളത്. എന്നാൽ ഒബാമയെ സമീപത്തൊന്നും കാണാനും സാധിച്ചിരുന്നില്ല.