- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ ജന്മശതാബ്ദി ആഘോഷം കെങ്കേമമാക്കാൻ ബഹ്റൈൻ മർത്തോമാ യുവജന സംഖ്യം; വെള്ളിയാഴ്ച്ച മുതൽ ഫോട്ടോ പ്രദർശനം
മനാമ : മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം തിരുമേനിയുടെ ജീവിത ചരിത്രം ഓർമ്മിപ്പിക്കപ്പെടും വിധം കുട്ടികാലം തൊട്ടു നാളിതു വരെ ഉള്ള പല ഘട്ടങ്ങളിലുള്ള ഫോട്ടോ പ്രദർശനം സനദിലുള്ള മാർത്തോമ്മാ പള്ളി ഹാളിൽ ആരാധാനാന്തരം നടത്തി. സി എസ് ഐ മദ്ധ്യകേരളം ഇടവക ബിഷപ്പ് അഭിവന്ദ്യ തോമസ് കെ ഉമ്മന്റെ അനുഗ്രഹത്തോടെ റെവ. സാം മാത്യു റെവ. തോമസ് മാത്യു റെവ. രജി പി എബ്രഹാം ഷെമിലി പി എബ്രഹാം എന്നിവരുടെ ആശീർവാദത്തോടും ഉത്ഘാടനം നിർവഹിച്ചു. തിരുമേനിയുടെ ജീവിത പഠിക്കാൻ ഉതകുന്ന വിധം 300 ഇൽ പരം ചിത്രങ്ങളാണ് പ്രദർശനത്തിനായി സംഘാടകർ ഒരുക്കിയിട്ടുള്ളത്. 800 ഇൽ പരം ഇടവക ജനങ്ങൾ പ്രസ്തുത പ്രദർശനം കാണുവാൻ സഖ്യം ഹാളിൽ വന്നു ചേർന്ന്. വന്നു ചേർന്ന ഇടവക ജനങ്ങൾ തിരുമേനിയുടെ ജന്മദിനത്തിൽ ആശംസകൾ നേരിട്ട് രേഖപെടുത്തുവാനുള്ള അവസരവും ഒരുക്കിയിരുന്നു. വന്നു ചേർന്ന ഏവർക്കും മധുരവും കലണ്ടറും സഖ്യംഗങ്ങൾ നൽകി. ഇടവക ഭാരവാഹികളുടെ അവശ്യ പ്രകാരം ഫോട്ടോ എക്‌സിബിഷൻ മെയ
മനാമ : മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം തിരുമേനിയുടെ ജീവിത ചരിത്രം ഓർമ്മിപ്പിക്കപ്പെടും വിധം കുട്ടികാലം തൊട്ടു നാളിതു വരെ ഉള്ള പല ഘട്ടങ്ങളിലുള്ള ഫോട്ടോ പ്രദർശനം സനദിലുള്ള മാർത്തോമ്മാ പള്ളി ഹാളിൽ ആരാധാനാന്തരം നടത്തി. സി എസ് ഐ മദ്ധ്യകേരളം ഇടവക ബിഷപ്പ് അഭിവന്ദ്യ തോമസ് കെ ഉമ്മന്റെ അനുഗ്രഹത്തോടെ റെവ. സാം മാത്യു റെവ. തോമസ് മാത്യു റെവ. രജി പി എബ്രഹാം ഷെമിലി പി എബ്രഹാം എന്നിവരുടെ ആശീർവാദത്തോടും ഉത്ഘാടനം നിർവഹിച്ചു.
തിരുമേനിയുടെ ജീവിത പഠിക്കാൻ ഉതകുന്ന വിധം 300 ഇൽ പരം ചിത്രങ്ങളാണ് പ്രദർശനത്തിനായി സംഘാടകർ ഒരുക്കിയിട്ടുള്ളത്. 800 ഇൽ പരം ഇടവക ജനങ്ങൾ പ്രസ്തുത പ്രദർശനം കാണുവാൻ സഖ്യം ഹാളിൽ വന്നു ചേർന്ന്. വന്നു ചേർന്ന ഇടവക ജനങ്ങൾ തിരുമേനിയുടെ ജന്മദിനത്തിൽ ആശംസകൾ നേരിട്ട് രേഖപെടുത്തുവാനുള്ള അവസരവും ഒരുക്കിയിരുന്നു. വന്നു ചേർന്ന ഏവർക്കും മധുരവും കലണ്ടറും സഖ്യംഗങ്ങൾ നൽകി.
ഇടവക ഭാരവാഹികളുടെ അവശ്യ പ്രകാരം ഫോട്ടോ എക്‌സിബിഷൻ മെയ് മാസം 5 ആം തിയതി രാവിലെ പത്ത് മാണി മുതൽ ഉണ്ടായിരിക്കുന്നതായിരിക്കും. ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റെവ. സാം മാത്യു വൈസ് പ്രസിഡന്റ് രജി പി എബ്രഹാം സഖ്യം നിർവാഹക സമിതിയംഗങ്ങൾ പ്രസ്തുത ഫോട്ടോ പ്രദർശനം സഘടിപ്പിക്കുന്നതിനു നേതൃത്വം നൽകി.