എന്റമ്മോ നമിച്ചു...!! ചേട്ടന്റെ വീടെവിടെയാണ് ? ഇങ്ങനെ ചോദിക്കാനേ കഴിഞ്ഞുള്ളൂ എന്ന് ഒരു സി ഐ പറയുന്നുവെങ്കിൽ കാരണം അറിയണമല്ലോ. സാധാരണ ഈ അവസരങ്ങളിലൊക്കെ ഇതല്ല പൊലീസ് ഭാഷ. കുത്തും കോമയും കത്തിയും മുള്ളുമൊക്കെയുള്ള തനി നാടൻ പ്രയോഗം ഉണ്ടാവാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. പക്ഷേ, ഇത്രമാത്രമേ പറയാനായുള്ളൂ എന്ന് സി ഐ ശുഭകുമാർ പറയുന്നു.

വാഹനപരിശോധനയ്ക്കിടെ അഞ്ചു പേരുമായി തന്റെ മുന്നിൽ ചാടിയ ബൈക്കു യാത്രികരോടായിരുന്നു സി ഐയുടെ ഈ നിസ്സഹായപ്രകടനം. ഇതിന്റെ ഫോട്ടോ ഇപ്പോൾ ആന്ധ്രയിൽ വൈറലാണ്. ബൈക്ക് യാത്രികരായ ഹനുമന്ത റായിഡുവും കുടുംബവുമാണ് ഇപ്പോൾ ട്രോളർമാരുടെ ഇര.

ശുഭകുമാർ സാറിന് ഇത്രമാത്രം നിരാശ തോന്നാനും കാരണമുണ്ട്. നിരത്തുകൡലെ അപകടം കുറയ്ക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വമാണ് സി ഐ ശുഭകുമാർ വഹിക്കുന്നത്. അനന്ത്പൂർ സർക്കിളിൽ റോഡ് സുരക്ഷയെ കുറിച്ചുള്ള അരമണിക്കൂർ ക്‌ളാസിനു ശേഷം മടങ്ങും വഴിയാണ് ഇവരെ ഞാൻ കാണുന്നത്. അതിലും അത്ഭുതം ഹനുമന്ത റായിഡുവും ഈ ക്‌ളാസിൽ ഉണ്ടായിരുന്നു എന്നതാണ്. നാട്ടുകാരനായ ഹനുമന്ത പല തവണ റോഡ് നിയമലംഘനത്തിന് പിടിക്കപ്പെട്ടിട്ടുള്ള ആളാണ്. അതുകൊണ്ടാണ് ഇദ്ദഹത്തെ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുപ്പിച്ചത്. ശുഭകുമാർ പിന്നീട് പറഞ്ഞു

പരിപാടിയിൽ കൃത്യമായി ഹനുമന്ത പങ്കെടുത്തു എങ്കിലും തിരിച്ചു ചെന്ന് പഴയ പരിപാടി തന്നെ. പെട്രോൾ ടാങ്കിനു മുകളിൽ രണ്ടു മക്കൾ. പിന്നിൽ ഭാര്യ, ഏററവും പിന്നിൽ ബന്ധുവായ സ്ത്രീ. ഇങ്ങനെ വളരെ 'പാക്ക്ഡ് ' ഭാവത്തിലും രൂപത്തിലാണ് സിഐയുടെ മുന്നിൽ തന്നെ വന്നു പെട്ടത്. ബൈക്ക് ഓടിക്കുന്ന ഹനുമന്തയ്‌ക്കെന്നല്ല ഒപ്പമുള്ള ആർക്കും ഹെൽമറ്റുമില്ല. ഹാൻഡിൽ ചെറുതായി ഒന്നു വെട്ടിച്ചാൽ മതി മുന്നിലിരിക്കുന്ന കുട്ടിയുടെ കാൽ അതിനിടയിലാവും. അപകടകത്തിലേയ്ക്ക് നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഹനുമന്തയ്ക്ക് അപ്പോഴും ഒരു ചമ്മിയ ചിരി മാത്രം

ഹനുമന്തയേയും കൂട്ടരേയും ഇറക്കി പ്രത്യേക ട്രാഫിക് നിയമ ക്‌ളാസും നടത്തി പിഴയും ഈടാക്കിയാണ് രണ്ടു പേരെ യാത്ര ചെയ്യാൻ അനുവദിച്ചത് എന്നത് അതിന്റ ക്ലൈമാക്‌സ്