- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനിവിന്റെ നിറകുടമായ ഈ പെൺകുട്ടി ആരാണ്? ആലുവ റെയിൽവേ സ്റ്റേഷനിൽ അവശനായി കാണപ്പെട്ട വയോധികന് വെള്ളം പകർന്ന് കൊടുക്കുന്ന പെൺകുട്ടിയെ തിരഞ്ഞ് സൈബർ ലോകം; ഒരു പ്രവാസിയുടെ കാമറയിൽ പതിഞ്ഞ നന്മ ചിത്രം
കൊച്ചി: സ്വന്തം മാതാപിതാക്കളെ ചവിട്ടി പുറത്താക്കുന്ന മക്കളുള്ള നാടാണ് കേരളം. ദിവസവും മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള വാർത്ത നാം വായിക്കുന്നു. അങ്ങനെയുള്ള ക്രൂരമായ വാർത്തകൾ പുറത്തുവരുന്ന വേളയിലാണ് ഒരു നന്മയുടെ ചിത്രത്തെ കേരളം ഏറ്റെടുക്കുന്നത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രവാസിയായ ദേവപ്രസാദ് വി കുറുപ്പ് പക
കൊച്ചി: സ്വന്തം മാതാപിതാക്കളെ ചവിട്ടി പുറത്താക്കുന്ന മക്കളുള്ള നാടാണ് കേരളം. ദിവസവും മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള വാർത്ത നാം വായിക്കുന്നു. അങ്ങനെയുള്ള ക്രൂരമായ വാർത്തകൾ പുറത്തുവരുന്ന വേളയിലാണ് ഒരു നന്മയുടെ ചിത്രത്തെ കേരളം ഏറ്റെടുക്കുന്നത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രവാസിയായ ദേവപ്രസാദ് വി കുറുപ്പ് പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാവിഷയമായത്. മനസിൽ നന്മ വറ്റാത്ത ആരെയും സന്തോഷിപ്പിക്കുന്നതാണ് ഈ ചിത്രം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ദേവിപ്രസാദ് അവിചാരിതമായാണ് ഈ ചിത്രമെടുത്തത്. റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലിരിക്കുന്ന നിർദ്ധനനായ വയോധികന് ഒരു പെൺകുട്ടി വെള്ളം പകർന്നുകൊടുക്കുന്നതാണ് ചിത്രം. ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഇത്തരമൊരു ചിത്രമെടുപ്പ്. ഈ ചിത്രത്തിന് പിന്നിലെ കഥയെ കുറിച്ച് ദേവപ്രസാദ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
കഴിഞ്ഞ മാസം 23ന് ദുബായിൽ നിന്നും നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയിട്ട് നൊസ്റ്റാൾജിയ കേറി നാട്ടിലേക്ക് ഒരു ട്രെയിൻ യാത്ര നടത്തി അങ്കമാലി സ്റ്റെഷനിൽ നിന്നും മാവേലിക്കരയ്ക്ക്.. ആലുവ സ്റ്റെഷനിൽ നിർത്തിയപ്പോൾ ആണ് അപ്പുറത്തെ പ്ലാറ്റ്‌ഫൊർമിൽ ഈ കാഴ്‌ച്ച കണ്ടത്.ഹാൻഡ് ലഗേജ് ആയി കൊണ്ട് വന്നത് ക്യാമറ ബാഗ് ആയതുകൊണ്ട് പെട്ടെന്ന് തന്നെ ക്യാമറ എടുത്ത് ലെൻസ് ഫിറ്റ് ചെയ്തിട്ട് ക്ലിക്ക് ചെയ്തു ..ഞാൻ ഇതുവരെ എടുത്തതിൽ ഏറ്റവും നല്ലത് എന്ന് തോന്നിയ ചിത്രം.
റെയിൽവേ സ്റ്റേഷനിൽ വച്ച് വയോധികനെ താങ്ങിയെടുത്ത് വെള്ളം കൊടുക്കുന്ന ഈ ചിത്രത്തിന് ഫേസ്‌ബുക്കിൽ നിരവധി ലൈക്കുകളാണ് ലഭിച്ചത്. ആറായിരത്തോലും പേരാണ് ഈ നന്മചിത്രം ലൈക്ക് ചെയ്തത്. വെള്ളം പകർന്നു നൽകുന്ന പെൺകുട്ടിയേയും ചിത്രം ജനങ്ങളുടെ ശ്രദ്ധയിൽ എത്തിച്ച ദേവപ്രസാദിനേയും അഭിനന്ദിച്ച് നൂറ് കണക്കിന് ലൈക്കും ലഭിക്കുന്നുണ്ട്. അതേസമയം ചിത്രത്തിൽ നന്മയുടെ പ്രതീകമായ പെൺകുട്ടി ആരാണെന്ന കാര്യം ഇനിയും വെളിയിൽ വന്നിട്ടില്ല.
ആരാണ് നന്മയുടെ പ്രതീകമായ പെൺകുട്ടിയെന്ന് തിരയുന്നവരും ഏറെയാണ്. നമുക്ക് ചുറ്റും നടക്കുന്നതിനെയെല്ലാം നിസ്സംഗതയോടെ നോക്കിക്കാണുന്നിടത്താണ് ഈ് പെൺകുട്ടിയുടെ പരിശ്രമം എന്നതും ശ്രദ്ധേയമാണ്. ചുറ്റും നിൽക്കുന്ന മറ്റാരും പെൺകുട്ടിയെ സഹായിക്കാൻ രംഗത്തെത്തുന്നില്ലെന്നും ചിത്രത്തിൽ നിന്നും വ്യക്തമാണ്.