- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ താരറാണിക്ക് ക്യാമറയ്ക്ക് പിന്നിൽ നിന്ന് 'ആക്ഷൻ' പറയാൻ മോഹം; ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മനസിൽ സംവിധാന മോഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് ഫോട്ടോഗ്രാഫർ ചിത്രരസ്; അജിത് നായകനായ ആരംഭം എന്ന സിനിമയിൽ നയൻസ് സഹസംവിധായികയായി പ്രവർത്തിച്ചിരുന്നുവെന്നും ചിത്രരസ്
വെള്ളിത്തിരയിലെ ഗംഭീര പ്രകടനത്തിലൂടെ സിനിമാ പ്രേമികളുടെ മനസിൽ കയറിയ നടിയാണ് നയൻതാര. മലയാളത്തിൽ നിന്നും ആരംഭിച്ച് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് കയറിയ നയൻസിന്റെ മനസിൽ സംവിധാന മോഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റിൽ ഫോട്ടോഗ്രാഫറായ ചിത്രരസ്. ഓൺലൈൻ മാധ്യമത്തിനായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ നയൻസ് സംവിധായികയുടെ തൊപ്പി അണിയുമോ എന്നാണ് സമൂഹ മാധ്യമത്തിലടക്കം ചൂടൻ ചർച്ച. തമിഴിലാണ് ആദ്യ സംവിധാന സംരംഭമെങ്കിൽ ആരാകും നായകനെന്നും നയൻസ് ആരാധകർ ചോദിക്കുന്നു. തമിഴ് സൂപ്പർ താരം അജിത് നായകനായി അഭിനയിച്ച ആരംഭം എന്ന ചിത്രത്തിൽ താരം സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിരക്കുകൾ കഴിഞ്ഞ് താരം ഒരാഴ്‌ച്ചയോളം ഫ്രീയായി ഇരുന്നിരുന്നു. ആ സമയത്ത് സംവിധായകൻ വിഷ്ണുവിനോട് തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിക്കുകയായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ച ഉടനെ തന്നെ ക്ലാപ്പ് ബോർഡുമായി നയൻസ് ചിത്രീകരണത്തിൽ സജീവമാകുകയായിരുന്നെന്നുമാണ് ചിത്രരസ
വെള്ളിത്തിരയിലെ ഗംഭീര പ്രകടനത്തിലൂടെ സിനിമാ പ്രേമികളുടെ മനസിൽ കയറിയ നടിയാണ് നയൻതാര. മലയാളത്തിൽ നിന്നും ആരംഭിച്ച് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് കയറിയ നയൻസിന്റെ മനസിൽ സംവിധാന മോഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റിൽ ഫോട്ടോഗ്രാഫറായ ചിത്രരസ്.
ഓൺലൈൻ മാധ്യമത്തിനായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ നയൻസ് സംവിധായികയുടെ തൊപ്പി അണിയുമോ എന്നാണ് സമൂഹ മാധ്യമത്തിലടക്കം ചൂടൻ ചർച്ച. തമിഴിലാണ് ആദ്യ സംവിധാന സംരംഭമെങ്കിൽ ആരാകും നായകനെന്നും നയൻസ് ആരാധകർ ചോദിക്കുന്നു.
തമിഴ് സൂപ്പർ താരം അജിത് നായകനായി അഭിനയിച്ച ആരംഭം എന്ന ചിത്രത്തിൽ താരം സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിരക്കുകൾ കഴിഞ്ഞ് താരം ഒരാഴ്‌ച്ചയോളം ഫ്രീയായി ഇരുന്നിരുന്നു. ആ സമയത്ത് സംവിധായകൻ വിഷ്ണുവിനോട് തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിക്കുകയായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ച ഉടനെ തന്നെ ക്ലാപ്പ് ബോർഡുമായി നയൻസ് ചിത്രീകരണത്തിൽ സജീവമാകുകയായിരുന്നെന്നുമാണ് ചിത്രരസ് പറയുന്നത്. ക്ലാപ്പ്ബോർഡുമായി നയൻസ് നിൽക്കുന്ന ചിത്രം താൻ പകർത്തിയിരുന്നുവെന്നും ആ ചിത്രം അവരുടെ കൈയിൽ പോലും കാണില്ലെന്നും ചിത്രരസ് പറഞ്ഞു.
മാത്രമല്ല, സിനിമയെക്കുറിച്ച് താരം പങ്കുവെച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംവിധായകൻ ചെവികൊണ്ടുവെന്നും ചിത്രരസ് ഓർക്കുന്നു. നയൻതാരക്ക് അഭിനയത്തോടൊപ്പം സംവിധാനവും താത്പര്യമുണ്ട്. അവർ എന്നെങ്കിലും സംവിധായിക ആയേക്കാം. ആരംഭം, വിശ്വാസം എന്നീ ചിത്രങ്ങളിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു ചിത്രരസ്.
അജിത്തിന്റെ തന്നെ വിശ്വാസമാണ് താരം നായികയാവുന്ന അടുത്ത ചിത്രം. ബില്ല, ആരംഭം,അയേഗൻ എന്നീ ഹിറ്റുകൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ചിത്രീകരണം ആരംഭിച്ച അറ്റ്ലിയുടെ തലപതി 63 എന്ന ചിത്രത്തിലും നയൻസ് ആണ് നായിക.