ഡബ്ലിൻ: അയർലണ്ടിന്റെ ഏറ്റവും വലിയ മലയാളി സംഗമമായ കേരള ഹൗസ് കാർണിവൽ 2017 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാൻ സുവർണ്ണാവസരം. വിജയികളാകുന്നവരെ പിൻ കേരള സ്‌പോൺസർ ചെയ്യുന്ന ഗോൾഡ് കോയിൻ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്
ഇത്രമാത്രം. താഴെക്കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം നിങ്ങളുടെ ഏറ്റവും നല്ല ഫാമിലി ഫോട്ടോ അതിൽ അപ്ലോഡ് ചെയ്യുക. ഏറ്റവും കൂടുതൽ ആളുകൾ കാണുകയും ലൈക് ലഭിക്കുകയും ചെയ്യുന്ന ഫോട്ടോയ്ക്ക് സമ്മാനം ലഭിക്കും.

Kerala House Family Photo Contest 2017